

പുതിയ ചിത്രവുമായി ബന്ധപെട്ടു സോഷ്യൽമീഡിയിൽ വന്ന സദാചാര ചോദ്യലുകൾക്ക് ചുട്ട മറുപടിയുമായി നടി സ്വാസിക. താരത്തിന്റെ പുതിയ ചിത്രം ആണ് ചതുരം, സിദ്ധാർഥ് ഭരതൻ ആണ് ചിത്രത്തിന്റെ സംവിധായകൻ, ചിത്രത്തിന്റെ പോസ്റ്ററിനെ നേരെ വന്ന വിമർശനങ്ങളോട് ആണ് താരം പൊട്ടിത്തെറിച്ചത്. റിലീസ് ആകാത്ത ചിത്രത്തിൽ താരവും , റോഷൻ മാത്യവും ഒന്നിച്ചു അഭിനയിച്ച ഇന്റിമേറ്റ് സീനാണ് ചിലരെ ചൊടിപ്പിച്ചത്.
നടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വെച്ചിട്ടുള്ള വീഡിയോക്ക്



ആണ് രൂക്ഷ വിമർശനം ലഭിച്ചത്. അതിനു താരം നൽകിയ മറുപടി ആണ് കിടിലൻ.. ‘ആണുങ്ങളെ മാത്രമാണോ സിനിമ ‘കാണിക്കുവാൻ’ ഉദ്ദേശിക്കുന്നത്’ എന്നും നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലാ യെന്നുമായിരുന്നു വിമർശനം. സംസ്കാരം എന്ന് പറയുന്നത് സമൂഹത്തിന്റെ ഒരു ഭാഗം ആണ്. ഒരുപരിധി വരെ അതിനെ മാനിക്കണം. ആളുകൾ കാണുന്നിടത്താണോ ഇങ്ങനെ ആഭാസം കാണിക്കേണ്ടത് ഇങ്ങനെ ഉള്ള വിമർശനങ്ങൾ ആണ് കമെന്റ് നൽകിയിരിക്കുന്നത്.
അതിനുള്ള താരത്തിന്റെ


മറുപടി ഇങ്ങനെ ..അതെന്താ സ്ത്രീകൾക്ക് പ്രണയവും,കാമവും ഒന്നും ബാധകമല്ലേ. പുരുഷനെ പോലുള്ള എല്ലാം സുഖങ്ങളും, വികാരങ്ങളും സ്ത്രീകൾക്കും അവകാശപെട്ടതാണ്, അങ്ങനെ നിങ്ങൾക്കു തോന്നിയാൽ സഹതാപം മാത്രം. അഡൽസ് ഒൺലി എന്ന് പറയുന്നത് പുരുഷൻ എന്ന് മാത്രമല്ല സ്ത്രീകൾക്കും അത് ബാധകം ആണ്. ഇപ്പോൾ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാലം ആണ് ഇന്ന്. ഇന്ന് സ്ത്രീകൾക്ക് നെഞ്ചും വിരിച്ചു നിന്നും കൊണ്ട് തീയിട്ടറിൽ പോയി സിനിമകൾ കാണാം,മാറ്റങ്ങളെ ഉൾകൊള്ളാൻ പഠിക്കൂ പ്ലീസ് താരത്തിന്റെ ഈ മറുപടിക്കു നിരവധിപേരാണ് അനുകൂലിച്ചു എത്തിയിരിക്കുന്നതു.