ഫഹദിനും നസ്രിയയ്ക്കും എതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ.

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. സിനിമാരംഗത്തുള്ളവരും ആരാധകരും ഒരുപോലെ അസൂയയോടെ നോക്കി കാണുന്ന താരങ്ങളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ ചൂണ്ടിക്കാണിച്ചു രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്.

തന്റെ മകന്റെ ക്ലാസ്സിൽ പഠിച്ച ആളായിരുന്നു നസ്രിയ എന്നും വലിയ ആളായി പോയപ്പോൾ സുഹൃത്തുക്കളെ പോലും മറക്കുന്ന രീതിയിലുള്ള പെരുമാറ്റം ആണ് നസ്രിയയുടെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന് ദിനേശ് പറഞ്ഞു. ഫാസിലിന്റെ മൂത്ത മകളുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നു. എന്നാൽ ഫഹദിന്റെയും നസ്രിയയുടെയും വിവാഹത്തിന് ക്ഷണം ലഭിക്കാത്തത് എന്തു കൊണ്ടാണെന്ന് അന്വേഷിച്ചപ്പോൾ വിളിക്കേണ്ട ആളുകളുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുത്തത് ഫഹദ് ആണെന്നും അറിഞ്ഞു.

കൂടെ പഠിച്ച ആളുടെ വിവാഹത്തിന് പങ്കെടുക്കാൻ ഉള്ള ആഗ്രഹം ഏവർക്കും ഉണ്ടാകും എന്നാൽ തന്റെ മകനെപ്പോലെ കൂടെ പഠിച്ച ആരെയും നസ്രിയ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല എന്ന് ഓർമിപ്പിക്കുകയാണ് ശാന്തിവിള ദിനേശ്. വിവാഹസമയത്ത് നസ്രിയയുടെ സുഹൃത്തുക്കളായ ചിലർ വിവാഹത്തിന് പങ്കെടുക്കാൻ എന്തെങ്കിലും അവസരം ഉണ്ടോ എന്ന് തന്നോട് ചോദിച്ചിരുന്നു. തനിക്കു പോലും ക്ഷണം ലഭിച്ചിരുന്നില്ല എന്ന് അവരോട് അന്ന് തുറന്നുപറയേണ്ടി വന്നിരുന്നു. അപ്പോൾ ആരെയും വിവാഹത്തിന് വിളിച്ചിരുന്നില്ല എന്ന കാര്യം മനസ്സിലായി. വലിയ നിലയിൽ എത്തുമ്പോൾ അതുവരെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ മറക്കുന്നത് അത്ര നല്ല ശീലമല്ല എന്ന് ഓർമിപ്പിക്കുകയാണ്.

MENU

Comments are closed.