ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു സ്വാസിക. സിനിമയിൽ ആണ് താരം ആദ്യം അഭിനയിച്ചത് എങ്കിലും താരത്തിന് സിനിമയിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് താരം ടെലിവിഷൻ പരമ്പരകളിൽ സജീവമാവുകയായിരുന്നു. താരം അഭിനയിച്ച സീത എന്ന സീരിയൽ സൂപ്പർ ഹിറ്റായിരുന്നു. നിരവധി ആരാധകരായിരുന്നു സീത എന്ന കഥാപാത്രത്തിന് ഉണ്ടായിരുന്നത്. തന്റെ അഭിനയപാടവം സിനിമയിൽ കാണിക്കാൻ കഴിഞ്ഞില്ല എങ്കിലും താരത്തിനു സീരിയലുകളിൽ കാണിക്കാൻ കഴിഞ്ഞു അതോടെ താരത്തിന് കഴിവുകളെ മലയാളസിനിമയും മനസ്സിലാക്കി നിരവധി ചിത്രങ്ങൾ താരത്തിനു വേണ്ടി അണിയറയിൽ ഒരുങ്ങുകയും ചെയ്തു

ഈ അടുത്തിടെ ആയിരുന്നു താരത്തിന് ഒരു പ്രണയമുണ്ടെന്ന് താരം വെളിപ്പെടുത്തിയത് 9 വർഷത്തെ പ്രണയത്തിനൊടുവിലാണ് താരം തന്റെ പ്രണയം ആരാധകർക്ക് മുൻപിൽ വെളിപ്പെടുത്തിയത്. ബിലഹരി സംവിധാനംചെയ്ത മിനി സീരിയസായ തുടരും ടോപ്പിക്സ് ബന്ധങ്ങളെ ആസ്പദമാക്കിയുള്ള ഒരു സീരി സീരിയസ് നെക്കുറിച്ച് സംസാരിക്കാതെ വിവാഹബന്ധം പോലെ തന്നെ പവിത്രമാണ് വിവാഹമോചനം ബന്ധം എന്നാണ് സ്വാസിക പറയുന്നത് സ്വാസികയുടെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

ഇപ്പോഴും നിരവധി സ്ത്രീകൾ ദുഷ്കരമായ വിവാഹബന്ധങ്ങളിൽ കൂടി പോകുന്നുണ്ട് സമൂഹത്തെ പേടിച്ചാൽ സ്ത്രീകൾ അത്തരം ബന്ധങ്ങൾ തുടരുന്നതെന്നും താരം പറയുന്നു അതിനാൽ അത്തരം വിവാഹമോചനങ്ങൾ വിവാഹം പോലെതന്നെ പവിത്രമാണ് എന്നാണ് താരം പറയുന്നത്. രണ്ടു ജീവിതങ്ങൾ നശിപ്പിക്കാതിരിക്കാൻ ഉള്ള ഒരു പോം വഴി കൂടിയാണ് വിവാഹമോചനം അതിലൂടെ വ്യക്തികൾക്ക് വീണ്ടും ജീവിക്കാനുള്ള ഒരു അവസരമാണ് ഉണ്ടാകുന്നതെന്നും താരം കൂട്ടിച്ചേർക്കുന്നു.