മലയാളത്തിൽ  മുൻനിര നടിമാരിൽ ഉയർന്നു വരുന്ന ഒരാളാണ് കല്യാണി പ്രിയദർശൻ. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ മകളാണ് കല്യാണി. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ ചുവട് ഉറപ്പിക്കുന്നത്. താരം നായികയായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലു മാല. ഖാലിദ് റഹ്മാൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തൻറെ സുഹൃത്തുക്കളെ

കുറിച്ചും മറ്റും മനസ്സ് തുറക്കുകയാണ് കല്യാണി. കീർത്തി സുരേഷ് പ്രണവ് മോഹൻലാലും ഒക്കെ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളാണ് എന്നാണ് കല്യാണി പറയുന്നത്.
എന്നാൽ താൻ ഏറ്റവും കൂടുതൽ വിളിക്കുന്നതും, തനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നിയാൽ സമാധാനം കിട്ടാൻ ഏതുസമയത്തും ആദ്യം വിളിക്കാൻ തോന്നുന്നത് ദുൽഖറിനെ ആണ് എന്ന് കല്യാണി പറയുന്നു. തന്റെ വിഷമം മാറാനും

മോട്ടിവേറ്റഡ് ആകാൻ വിളിക്കുന്നതും ദുൽഖറിനെയാണ്. എന്തെങ്കിലും പ്രശ്നം വന്നാൽ അദ്ദേഹത്തെ ആദ്യം വിളിക്കും.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയും, ശോഭനയും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഒരു ഹിറ്റ് ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ഇത് സംവിധാനം ചെയ്തത്.