മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാധിക വേണുഗോപാൽ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സാധിക ആയിരുന്നു. ഇതിനു ശേഷം നിരവധി പരമ്പരകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിരവധി സിനിമകളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സാർ മാജിക് എന്ന പരിപാടിയിലെ

സജീവസാന്നിധ്യം കൂടിയായിരുന്നു താരം. നിരവധി ആരാധകരെ ആണ് താരം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയത്. ഇതു കൂടാതെ സമൂഹമാധ്യമങ്ങളിലും താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ കുറച്ച് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. അതീവ ഗ്ലാമറസായി ആണ് താരം ഈ ചിത്രങ്ങളിലെല്ലാം തന്നെ

പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങൾക്ക് താഴെ വളരെ മികച്ച കമൻറുകൾ ആണ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ വേഷത്തിൽ താരം അതി സുന്ദരി ആയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.
അതേസമയം നിരവധി വിമർശന കമൻറുകൾ ചിത്രങ്ങൾക്ക് താഴെ വരുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത. ഇത്തരം വേഷങ്ങൾ നമ്മുടെ സംസ്കാരത്തിനു ചേർന്നതല്ല എന്നാണ് അമ്മാവന്മാരും അമ്മായിമാരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. എങ്കിലും ഇത്തരം വിമർശനങ്ങളെ താരം കാര്യമാക്കുന്നില്ല. മുൻപും പല തരത്തിലുള്ള മോശം കമൻറുകൾ നടിയുടെ ചിത്രങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിലതിനു തക്ക മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ഇപ്പോൾ ഈ ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയ സന്തോഷത്തിലാണ് സാധിക ആരാധകർ.