

ഇത്തവണ മലയാളം ബിഗ് ബോസിന്റെ ഒന്നാംസ്ഥാനം ഒരു വനിതയാണ് നേടിയെടുത്തത്. അത് മറ്റാരുമല്ല പ്രേക്ഷകരുടെ പ്രിയ താരം ദില്‍ഷാ പ്രസന്നന്‍ തന്നെ. ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദില്‍ഷാ. പിന്നീട് ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ എത്തിയതോടെയാണ് ഈ താരത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത്. ഷോയില്‍ വെച്ച് പലപ്പോഴും ദില്‍ഷ പറഞ്ഞിട്ടുണ്ട് ബിഗ് ബോസിന്റെ കപ്പും ആയിട്ടാണ് താന്‍ ഇവിടുന്ന് പോവുക എന്ന്. പറഞ്ഞ വാക്ക് അതേപടി പാലിച്ചു താരം.


എന്നാല്‍ ഷോയില്‍ നിന്ന് പുറത്തിറങ്ങിയശേഷം ധാരാള വിമര്‍ശനം ഉയര്‍ന്നു. ഇതിനിടെ സഹികെട്ട് ഒരു ദിവസം ഒരു വീഡിയോയില്‍ എത്തി പ്രതികരിക്കുകയും ചെയ്തിരുന്നു ദില്‍ഷ. എന്നാല്‍ ഇതിനു പിന്നാലെ വരുന്ന ട്രോളുകളുടെയും വിമര്‍ശനങ്ങളുടെയും എണ്ണം കൂടി.
ഇപ്പോഴിതാ ഫിലീം ബീറ്റിന് നല്‍കി അഭിമുഖത്തില്‍ ഒരു അഭ്യര്‍ത്ഥന കൂടി നടത്തിയിരിക്കുകയാണ് ദില്‍ഷ. ബിഗ് ബോസിലെ സംഭവങ്ങളുടെ പേരില്‍ തന്റെ അച്ഛനെയും അമ്മയെയും ആളുകള്‍ ചീത്ത പറയുന്നു അത് ചെയ്യരുതെന്ന് ദില്‍ഷ ആവശ്യപ്പെട്ടു. താന്‍ ഹാപ്പി ആണെന്നും കുറച്ചു വിഷമം ഉണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ അതെല്ലാം താന്‍ ഒഴിവാക്കി



തുടങ്ങിയെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ ഫാമിലിയെ ആളുകള്‍ ചീത്ത പറയുന്നത് കാണുമ്പോള്‍ ഒരുപാട് സങ്കടം തോന്നാറുണ്ട്. നിങ്ങള്‍ തെറ്റുകാരി എന്ന് പറയുന്നതും നിങ്ങള്‍ക്ക് ഇഷ്ടമല്ലാത്തതും എന്നെയാണ് അപ്പോള്‍ എന്നെക്കുറിച്ച് ചീത്ത വാക്കുകള്‍ എന്തു വേണമെങ്കിലും പറഞ്ഞോളൂ ഫാമിലിയെ വെറുതെ വിടണം ദില്‍ഷ പറഞ്ഞു.
അതേസമയം തനിക്ക് ഇപ്പോള്‍ പ്രോഗ്രാമുകളൊക്കെ ഉണ്ടെന്നും കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും ദില്‍ഷ പറഞ്ഞു. ഒരുപാട് ഉദ്ഘാടനങ്ങള്‍ക്കൊന്നും പോകുന്നില്ല, എന്നാല്‍ വരുന്നതിനൊക്കെ പോകാറുണ്ടെന്നും താരം പറഞ്ഞു. ബിഗ് ബോസ് കഴിഞ്ഞതിനുശേഷം താന്‍ കുറച്ചു കൂടി ബോള്‍ഡായെന്നും താരം കൂട്ടിച്ചേര്‍ത്തു.