മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണു സുബി സുരേഷ്. മിമിക്രി വേദികളിലൂടെ യും ഹാസ്യ പരിപാടികളിലൂടെയും ശ്രദ്ധേയയായ സുബി സുരേഷ് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ കഴിവ് കൊണ്ടും അധ്വാനം കൊണ്ടും അവതാരക എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും കോമഡി ആർട്ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധനേടി. ടെലിവിഷൻ രംഗത്ത് സജീവമായി തുടരുന്ന സുബിയുടെ വിവാഹത്തെ സംബന്ധിച്ച് ആരാധകർ അന്വേഷിക്കാറുണ്ട്. എന്നാൽ വിവാഹത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങളിൽ  നിന്നും

സുബി ഒഴിഞ്ഞുമാറാൻ ആണ് പതിവ്.
ഇപ്പോഴിതാ വിവാഹം ഉടനെ ഉണ്ടാകുമെന്ന് സൂചന നൽകിയിട്ടുള്ള ചില ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു കൊണ്ടാണ് താരം രംഗത്തെത്തിയിട്ടുള്ളത്. വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. സുബിക്ക് അരികിലായി വെളുത്ത ഷർട്ട് ധരിച്ചു നൽകുന്ന പുരുഷന്റെ തോളിൽ കൈ വെച്ച് നിൽക്കുന്ന ചിത്രങ്ങളാണ് നമുക്ക് കാണാൻ കഴിയുക. കൂടാതെ മുഖത്ത് നാണം പ്രകടമാകുന്ന കല്യാണ പെണ്ണായി ട്ടാണ് സുബി നിൽക്കുന്നത്. ആ ദിവസത്തിനായി കാത്തുനിൽക്കുന്നു എന്ന ക്യാപ്ഷൻ ആണ് സുബി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ത് വിവാഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും

വിവാഹം ഉടൻ ഉണ്ടാകുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്. ചിത്രങ്ങൾക്ക് താഴെ താരത്തിന്  ആശംസകളും കമന്റുകൾ ഉം ആരാധകർ പങ്കുവെച്ചിട്ടുണ്ട്. ആരായിരിക്കും താരത്തിനെ ജീവിതപങ്കാളി എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ. അതേസമയം കഴിഞ്ഞ ദിവസം തനിക്കുണ്ടായ ആരോഗ്യ പ്രശ്നത്തെത്തുടർന്ന് പത്ത് ദിവസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വന്ന സാഹചര്യം സുബി തന്റെ യൂട്യൂബ് ചാനൽ കൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നു. കൃത്യമായ സമയത്ത് ആഹാരം കഴിക്കാതെ വന്നതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ ആയിരുന്നു അത്. ഇതിനുപിന്നാലെയാണ് താരം പുതിയ വിശേഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.