മോഹൻലാൽ നായകനായ ചോട്ടാമുംബൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു അനിഖ.പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലും  അനിഖ  സുരേന്ദ്രൻ അഭിനയിച്ചു . മമ്ത മോഹൻദാസിന് മകളായി ആണ്‌ ചിത്രത്തിൽ താരം അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ബാലതാരമായി കാണപ്പെട്ടു. എന്നാൽ താരത്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത ഒരു ചിത്രമായിരുന്നു അഞ്ചു സുന്ദരികൾ. ഇതിൽ സേതുലക്ഷ്മി എന്ന

കഥാപാത്രത്തെയായിരുന്നു അനിഖ അവതരിപ്പിച്ചത്. പ്രേക്ഷകരുടെ ഹൃദയത്തിൽ തറച്ചു പോയ ഒരു കഥാപാത്രമായിരുന്നു ഇത്. ഇതിനു ശേഷം മലയാളത്തിൽ താരം നിരവധി ചിത്രങ്ങളിൽ ബാലതാരമായെത്തി എന്നാൽ താരത്തിന് കരിയർ തന്നെ മാറ്റിമറിച്ച തമിഴിൽ നായകനായെത്തിയ എന്നെ അറിന്താൽ എന്ന ചിത്രത്തിലായിരുന്നു ചിത്രത്തിൽ തൃഷയുടെയും അജിത്തിനെയും മകളായിരുന്നു താരം അഭിനയിച്ചത് അജിത്ത് മായുള്ള താരത്തിന് കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം നയൻതാരയും മമ്മൂട്ടിയും ഒന്നിച്ച ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിലും താരം ഒരു പ്രധാന വേഷത്തിൽ എത്തി നയൻതാരയുടെ മകളായി എത്തിയ താരം പിന്നീട് നാനും റൗഡി താൻ എന്ന ചിത്രത്തിൽ നയൻതാരയുടെ

ചെറുപ്പകാലത്തെ അവതരിപ്പിച്ചു. പിന്നീട് തമിഴിൽ നിരവധി ചിത്രങ്ങളിൽ തിളങ്ങിയ താരം അജിത്തിനൊപ്പം വിശ്വാസം എന്ന ചിത്രത്തിൽ അഭിനയിച്ചു അജിത്തിനെയും നയൻതാരയുടേയും മകളായാണ് ചിത്രത്തിൽ അഭിനയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ താരം വലിയ കുട്ടി ആയിരിക്കുകയാണ് താരത്തിന് ഫോട്ടോഷൂട്ടുകൾ എല്ലാം എപ്പോഴും ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നാൽ താരം കഴിഞ്ഞദിവസം ആരാധകർക്ക് പങ്കുവെച്ച് ചിത്രങ്ങളാണ് വൈറൽ ആകുന്നത്. വൈറ്റ് ഡ്രെസ്സിൽ ഒരു ക്യൂട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്