

ബാലതാരമായി അഭിനയ ജീവിതത്തിന് തുടക്കമിട്ട നടിയാണ് സനുഷ സന്തോഷ്. പിന്നീട് നായികയായും താരം വെള്ളിത്തിരയിലെത്തി. മലയാളികള്‍ക്ക് സനുഷയെന്നാല്‍ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ്. അതിന് കാരണം മറ്റൊന്നുമല്ല, പ്രേക്ഷകര്‍ക്ക് മുന്നില്‍ തന്നെയായിരുന്നു താരത്തിന്റെ ഓരോ വളര്‍ച്ചയും. ഇപ്പോഴിതാ സനുഷ പങ്കുവച്ച ഏറ്റവും പുതിയ റീല്‍ വീഡിയോയില്‍ ആണ് ശ്രദ്ധ നേടുന്നത്. ഒരിക്കലും കല്യാണം കഴിക്കില്ല എന്ന് പറഞ്ഞാണ് ഈ വീഡിയോ. ‘ഞാന്‍ എപ്പോള്‍ കല്യാണം കഴിക്കും’ എന്ന ചോദ്യത്തിന് ഇന്‍സ്റ്റഗ്രാം നല്‍കുന്ന ഉത്തരം ‘ഒരിക്കലും അത് സംഭവിയ്ക്കില്ല’ എന്നാണ്. അപ്പോഴുള്ള സനുഷയുടെ മുഖഭാവവും ഏറെ രസകരമാണ്.
കല്യാണപ്രായം ആയില്ലേ,



കല്യാണം ശരിയായില്ലേ എന്നൊക്കെയുള്ളത് ഏവരും നേരിടുന്ന ചോദ്യമാണ്. സെലിബ്രിറ്റികള്‍ ആയാല്‍ പോലും അവര്‍ നേരിടുന്ന ഈ ചോദ്യത്തിന് മാത്രം മാറ്റം ഉണ്ടാവാറില്ല. പക്ഷെ സനുഷയുടെ ഈ വീഡിയോ ഒരു മുന്‍കൂര്‍ ജാമ്യം ആണെന്നാണ് ആരാധകര്‍ പറയുന്നത്.
‘അപ്പോള്‍ ആ കാര്യത്തില്‍ ഇന്‍സ്റ്റഗ്രാം ഒരു തീരുമാനം ആക്കി തന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് സനുഷ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ലോല ലോല



എന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കോടു കൂടെയാണ് വീഡിയോ വന്നിരിയ്ക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമിന്റെ ഈ തീരുമാനം കേട്ട് സനുഷയുടെ ‘ലോല ഹൃദയം’ തകര്‍ന്നു എന്ന് തോന്നുന്നുവെന്നും ചെറുക്കന്‍ രക്ഷപെട്ടു എന്നു തുടങ്ങി നിരവധി കമന്റുകള്‍ ഇതിനെത്തിയിട്ടുണ്ട്. ചിലര്‍ വളരെ ഗൗരവമായി സനുഷയെ ഉപദേശിക്കുന്നും ഉണ്ട്, ‘കല്യാണം കഴിക്കരുത് കേട്ടോ, ഇതുപോലെ എന്നും ഹാപ്പിയായി , സ്വാതന്ത്രത്തോടെ ഇരിക്കുന്നത് തന്നെയാണ് നല്ലത്’ എന്നാണ് ചിലര്‍ പറയുന്നത്.