ബാലതാരങ്ങളായി സിനിമയിൽ എത്തി മുന്നിര നായികമാരുടെ ഒപ്പം എത്തിയ താരങ്ങൾ ആരൊക്കെ ആണെന്ന് നോക്കാം…

സിനിമയിൽ ഇപ്പോഴും നായകന്മാരോ നായികമാരോ മാത്രമല്ല മികച്ച അഭിനയം കാഴ്ച വക്കുക ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ബാലതാരങ്ങൾ ആകും അഭിനയത്തിന്റെ കാര്യത്തിലെ നന്നായി സ്കോർ ചെയ്യുക. നന്നായി അഭിനയിച്ചു ബാല താരത്തിനുള്ള ദേശീയ അവാർഡ് നേടിയെടുത്ത താരങ്ങൾ വരെ ഉണ്ട് ഇവിടെ.ബാല താരമായി വന്നു ഇപ്പോൾ മലയാള സിനിമയിൽ നല്ലൊരു സ്ഥാനം നേടിയെടുത്ത നടിമാർ ഇവിടെ ഉണ്ട്.

സാനിയ അയ്യപ്പൻ അതിൽ ഒരു താരം ആണ്. ബാലകാല സഖി എന്ന സിനിമയിലൂടെ വന്നു ഇപ്പോൾ താരം മുൻനിര നടിമാരിൽ ഒരാൾ ആണ്. ഒരു പാട് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ക്വീൻ,ലൂസിഫർ, ദി പ്രീസ്റ് ,കൃഷ്‌ണൻ കുട്ടി പണി തുടങ്ങി ചിത്രങ്ങളിൽ തരാം നല്ലൊരു അഭിനയം തന്നെ കാഴ്ച വച്ചിട്ടുണ്ട്.

ബേബി നയൻ‌താര എന്ന വിളിപ്പേരിൽ അറിയ പെടുന്ന മറ്റൊരു ബാല താരമാണ് നയൻ‌താര ചക്രവർത്തി. 2005 ൽ പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക് കാൽ വച്ച താരമാണ് ബേബി നയതാര. മലയാളത്തിന് പുറമെ തമിഴ്,ഹിന്ദി,തെലുഗു സിനിമകിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ബാല താരമായി സിനിമയിലേക് എത്തിയ മറ്റൊരു താരമാണ് അനിഖ സുരേന്ദ്രൻ. മലയാളികളുടെ ഇഷ്ട്ട താരമാണ് ഇപ്പോൾ അനിഖ. മലയാളം സിനിയമക്കു പുറമെ മറ്റു ഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. അഞ്ചു സുന്ദരികൾ എന്ന സിനിമയിലൂടെ മികച്ച ബാല താരത്തിനുള്ള അവാർഡ് താരം നേടിയെടുത്തിട്ടുണ്ട്.

മോഹൻലാൽ നായകനായി അഭിനയിച്ച സ്പിരിറ്റ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക് കാൽവെച്ച താരമാണ് നന്ദന വർമ്മ. ഒട്ടനവധി സിനിമകളിൽ അഭിനയിച്ചു നല്ല ഒരുപാട് വേഷങ്ങൾ ചെയ്ത തരാം കൂടി ആണ് നന്ദന. ഗപ്പി, ആയാലും ഞാനും തമ്മിൽ, അഞ്ചാം പാതിരാ തുടങ്ങി ചിത്രങ്ങളും മിന്നും പ്രകടനമാണ് തരാം കാഴ്ചവച്ചത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *