മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബം ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്ന റിയാലിറ്റിഷോ യായിരുന്നു വെറുതെയല്ല ഭാര്യ. ഈ റിയാലിറ്റി ഷോയിലൂടെ ആരാധകരെ കീഴടക്കിയ ദമ്പതിമാർ ആയിരുന്നു മഞ്ജു പത്രോസും സുനിച്ചനും. മഞ്ജു റിയാലിറ്റി ഷോയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് ഇപ്പോൾ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മുന്നേറുകയാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ രണ്ടാം സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു മഞ്ജു.

സിനിമ,സീരിയൽ താരം ആണെങ്കിൽ പോലും ബിഗ് ബോസ് 2 ന്റെ ഏറ്റവും വിവാദപരമായ മത്സരാർത്ഥികളിൽ ഒരാളാണ് മഞ്ജു പാത്രോസ്. ശക്തമായ പ്രസ്താവനകളിലൂടെ എല്ലായ്പ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട് താരം . ഇപ്പോഴിതാ ഏറെനാൾ മുൻപുള്ള മഞ്ജു പത്രോസിനെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുന്നത്. ഇനിയും ബിഗ് ബോസ് ഹൗസിലേക്ക് ക്ഷണം ലഭിച്ചാൽ പോകുമോ എന്നായിരുന്നു അവതാരികയുടെ ചോദ്യം. എന്നാൽ അതിന് താരം നൽകിയ ഉത്തരം ഇല്ല എന്നായിരുന്നു.

ബിഗ്ബോസിൽ പോകുന്ന സമയത്ത് തനിക്ക് സാമ്പത്തികമായി ചില ഞെരുക്കങ്ങൾ ഉണ്ടായിരുന്നു എന്നും ഇപ്പോൾ അവയെല്ലാം പരിഹരിച്ചു എന്നും മഞ്ജു പറയുന്നു. അവിടെ താമസിക്കുമ്പോൾ താൻ ഒരു മത്സരാർത്ഥി ആയിരുന്നു എന്ന തോന്നൽ ഉണ്ടായിരുന്നില്ല എന്നും അവിടെ നിന്ന് പുറത്തിറങ്ങി ചാനലിലൂടെ പരിപാടി കണ്ടശേഷം ആയിരുന്നു താൻ നല്ല മത്സരാർത്ഥി അല്ല എന്ന് മനസ്സിലാക്കിയത്. സീരിയൽ സിനിമാ രംഗത്തെ സജീവമായി നിരവധി കഥാപാത്രങ്ങളിലൂടെ മഞ്ജു പത്രോസ് ആരാധകർക്ക് ഇപ്പോൾ സുപരിചിതയാണ്.