ആരാധകർക്ക് വേണ്ടി വ്യത്യസ്തമായ രീതിയിൽ ആശംസകൾ അറിയിച്ച് ഭാവന.

ഇന്ന് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത് തങ്ങളുടെ ഇഷ്ടതാരങ്ങളുടെ പെരുന്നാൾ ആശംസകൾ ആണ്. ഓരോ താരങ്ങളും അവരവരുടേതായ ശൈലിയിലായിരുന്നു പെരുന്നാൾ ആശംസകളുമായി എത്തിയത് എന്നാൽ ഇപ്പോൾ ഇതിൽ വ്യത്യസ്തമാക്കുന്നത് മലയാളത്തിലെ ഇഷ്ടതാരമായി ഭാവനയുടെ ഈദ് ആശംസകൾ ആണ്.

തട്ടത്തിൻ മറയത്തെ സുന്ദരി പെൺകുട്ടിയായി മുഖം മറച്ച് കണ്ണുകൾ കൊണ്ടായിരുന്നു ഭാവന ആരാധകർക്ക് വേണ്ടി ആശംസകൾ അറിയിച്ചത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കഴിഞ്ഞു. ദിവസങ്ങൾ കഴിയും തോറും താരം സുന്ദരിയായി കൊണ്ടിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്. വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരം മറ്റു ഭാഷകളിൽ സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും മലയാളത്തിലേക്ക് ഇനി എപ്പോഴാണ് തിരിച്ചു വരുന്നത് എന്ന് കാത്തിരിക്കുകയാണ് ആരാധകർ.

തങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട താരത്തിന് ആശംസകൾ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. ചിത്രത്തോടൊപ്പം വെള്ള സൽവാർ സുന്ദരിയായി നിൽക്കുന്ന ഭാവനയുടെ മറ്റു ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.. അതീവ സുന്ദരിയായി നിൽക്കുന്ന താരത്തെ കണ്ട് മതിമറന്ന് ഇരിക്കുകയാണ് ആരാധകർ. സിനിമ ലോകത്ത് നിന്നും നിരവധിപേരാണ് താരത്തിന് ഫോട്ടോയ്ക്ക് താഴെ കമന്റ്കളുമായി എത്തിയിരിക്കുന്നത്. ഇപ്പോൾ മലയാളത്തിൽ അഭിനയിക്കുന്ന ഇല്ലെങ്കിൽ പോലും വലിയ താരനിര തന്നെ ഭാവനയ്ക്ക് ഉണ്ട്. ഏവർക്കും പെരുന്നാൾ ആശംസകളും താരം നേരുന്നുണ്ട്.

MENU

Comments are closed.