കാവ്യാ മാധവനെ കുറിച്ച് ജയസൂര്യ പറഞ്ഞത് കേട്ടോ.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ നായകനായി സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച നായകനാണ് ജയസൂര്യ. ചിത്രത്തിൽ താരത്തിന്റെ നായിക കാവ്യാമാധവനായിരുന്നു. തനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് കാവ്യ മാധവനെ പോലെ ഉള്ള ഒരു താരത്തിനെ കൂടെ ആദ്യ സിനിമയിൽ തന്നെ അഭിനയിക്കാൻ അവസരം കിട്ടിയത് എന്ന് ആ സമയത്ത് ജയസൂര്യ പറഞ്ഞിരുന്നു.

വർഷങ്ങൾക്കിപ്പുറം നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും തമ്മിൽ നല്ല ആത്മബന്ധമാണ് എന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന് ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാവ്യ തനിക്കൊരു അനുജത്തിയെ പോലെ ആണെന്നും അവളോടുള്ള സ്നേഹം എപ്പോഴും നിലനിൽക്കുന്നുണ്ട് എന്ന് താരം ഓർമിപ്പിച്ചു.

കൂടാതെ കാവ്യാമാധവൻ തടി കുറക്കാൻ വേണ്ടി ഷൂട്ടിംഗ് സെറ്റിലേക്ക് പോലും ട്രെഡ്മിൽ കൊണ്ടുവന്നതെന്നും എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം റൂമിലേക്ക് പോകേണ്ട സാഹചര്യം വന്നപ്പോൾ അതിൽ ഒന്നാകെ ഡ്രസ്സുകൾ വലിച്ചിട്ട് ഇരിക്കുന്നതാണ് താൻ കണ്ടത് എന്ന് ജയസൂര്യ ഓർക്കുന്നു. നിഷ്കളങ്കമായ പെൺകുട്ടിയാണ് കാവ്യ എന്നും അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഭക്ഷണം ആണെന്നും ജയസൂര്യ പറഞ്ഞു. ജയസൂര്യ യോടൊപ്പം നിരവധി സിനിമകളിൽ നായികയായി കാവ്യ മാധവൻ എത്തിയിട്ടുണ്ട്. അതു കൊണ്ടു തന്നെ താരത്തിന്റെ മാതാപിതാക്കളുമായി ജയസൂര്യ നല്ല ബന്ധമാണ്.

MENU

Comments are closed.