വീടിനും നാടിനും കൊള്ളാത്തവൻ ആണ് എന്ന് പറയുന്നവരോട് ഷാനവാസിന് പറയാനുള്ളത്.

രുദ്രൻ എന്ന കഥാപാത്രത്തിലൂടെ മലയാള സീരിയൽ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് ഇന്ന് അഭിനയരംഗത്ത് സജീവമായ നടനാണ് ഷാനവാസ്. താരമിപ്പോൾ മിസ്റ്റർ ആൻഡ് മിസ് ഹിറ്റ്ലർ എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് കയ്യടി നേടുകയാണ്. താര ത്തിന്റെ ഏറ്റവും പുതിയ വാക്കുകളാണ് ആരാധകരെ ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്. തന്റെ കുടുംബത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മുകളിലൂടെ അധികം പരിചയപ്പെടുതാത്ത ആളാണ് ഷാനവാസ് .

തന്റെ ഭാര്യയെയും മകളെയും ആരാധകർക്ക് മുന്നിൽ കാണിച്ചു കയ്യടി നേടാൻ താൽപര്യമില്ലാത്ത ആൾ ആയതുകൊണ്ടാണ് താൻ അതിന് നിൽക്കാത്തത്. അതിൽ പലരും താനും കുടുംബവും തമ്മിൽ പിരിഞ്ഞു താമസിക്കുകയാണ് എന്ന തരത്തിലുള്ള വാർത്തകൾ കെട്ടിച്ചമച്ചത് മാനസികമായി തളർത്തിയിരുന്നു എന്ന് ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ഷാനവാസ് പറഞ്ഞു. ഞാനും ഭാര്യയും മാറി താമസിക്കുകയാണ് എന്ന് ചോദിക്കുന്നവർക്ക് മഞ്ചേരിയിൽ പോയി ഷാനവാസിനെ കുറിച്ച് അന്വേഷിച്ചാൽ മതി.

കഷ്ടതകൾ നിറഞ്ഞ തന്റെ കുട്ടിക്കാലത്തും നന്നായി പഠിച്ച് അധ്വാനിച്ചും ഡിഗ്രി പഠനം പൂർത്തിയാക്കിയ ആളാണ് ഷാനവാസ്. കൂലിപ്പണിക്ക് കൂടാതെ ഓട്ടോ ഓടിക്കാനും താരം മുൻപ് പോയിട്ടുണ്ട് എന്ന വാർത്ത ഷാനവാസ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ശ്രമിക്കുന്ന താരം തന്റെ കുടുംബത്തിന്റെ പ്രൈവസിയിൽ കൂടുതൽ ശ്രദ്ധാലുവാണ്.

MENU

Comments are closed.