മലയാളത്തിൽ പകരം വെയ്ക്കാനില്ലാത്ത നടൻ എന്ന് ഏവരും വിളിക്കുന്ന താരരാജാവ് തന്നെയാണ് മമ്മൂക്ക. മലയാള സിനിമയിലെ നെടുംതൂണുകൾ ആയ രണ്ടുപേരിൽ ഒരാൾ എന്നതിലുപരി ഹൃദയം തൊട്ട് അഭിനയിക്കാൻ കഴിയുന്ന നടനാണ് മമ്മൂക്ക. ഇപ്പോഴിതാ സാന്ത്വനം സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ രാജീവ് പരമേശ്വരൻ ബിഹൈൻഡ് വുഡ്‌സിന് നൽകിയ ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മമ്മൂക്ക സ്ഥിരമായി സീരിയൽ കാണുന്ന ആളാണ് എന്നാണ് രാജീവ് ഇന്റർവ്യൂവിൽ പറഞ്ഞിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്ന സ്വഭാവം മമ്മൂക്ക ഉണ്ട് അതുകൊണ്ടുതന്നെ നമ്മളെ കാണുമ്പോൾ ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു കൊണ്ട് സംസാരിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. സീരിയൽ കാണുന്നത് മോശം കാര്യമല്ല എന്ന് ഇവിടെ തെളിയിക്കുകയാണ് രാജീവ്.

മമ്മൂട്ടിയുടെ കൂടെ സിനിമ സെറ്റിൽ പോകുമ്പോൾ താൻ മുൻപേ അഭിനയിച്ച വേനൽമഴ എന്ന സീരിയലിലെ കഥാപാത്രത്തെക്കുറിച്ച് തന്നോട് എടുത്തുപറഞ്ഞു സംസാരിച്ചത് രാജിവ് ഓർക്കുന്നു. കൂടാതെ ലാലേട്ടന്റെ കൂടെ ഒരു സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ ഡയലോഗ് പറയാൻ കഴിയാതെ സ്തംഭിച്ചു നിന്ന് അനുഭവവും രാജീവ് ബിഹൈൻഡ്വുഡ്സിലൂടെ തുറന്നുപറഞ്ഞു. ഏറെ വർഷങ്ങളായി സീരിയൽ രംഗത്ത് സജീവമായ താരം സിനിമാരംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് കയ്യടി നേടുകയാണ് താരം.