സിനിമാ സെറ്റിൽ നിന്നും ഇറങ്ങി പോകേണ്ട അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രിയാമണി.

മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിൽ ഓ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നായികയാണ് പ്രിയാമണി. മികച്ച നർത്തകിയും അഭിനേതാവും ആക്കുന്ന ഈ കാലം കൊണ്ട് തന്നെ തെളിയിച്ച താരം തന്റെ ജീവിതത്തിൽ ഏറ്റവും മോശമായ ഒരു സിനിമ സെറ്റ് അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. പല താരങ്ങൾക്കും സിനിമാ സെറ്റിൽ നിന്നും ഇറങ്ങി പോകേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് ഓർമിപ്പിക്കുകയാണ് പ്രിയാമണി.

തെലുങ്കിൽ ഒരു ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് ഒരു നോർത്ത് ഇന്ത്യക്കാരനായ നായകനായിരുന്നു പ്രിയാമണിക്ക് ഒപ്പമുണ്ടായിരുന്നത്. എന്നാൽ ഇരുവരുടെയും അഞ്ചു ദിവസത്തെ ഷൂട്ടിംഗ് ഒരു മുറിയിൽ തന്നെ ആയതുകൊണ്ട് എന്താണ് ഷൂട്ട് ചെയ്യുന്നത് എന്ന് അവർക്ക് ബോധ്യം ഇല്ലായിരുന്നു. ശേഷം സംവിധായകനോട് ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരവും ലഭിച്ചില്ല.

ഒരു സിനിമ സംവിധായകൻ ഷൂട്ട് ചെയ്തു കഴിഞ്ഞാലും ആരാധകർ തിയേറ്ററിലെത്തുമ്പോൾ തങ്ങളുടെ മുഖമാണ് കാണുന്നത് അതുകൊണ്ടുതന്നെ താൻ ആ ചിത്രത്തിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു എന്ന് പ്രിയാമണി ഓർക്കുന്നു. അത്തരത്തിലുള്ള അനുഭവം വേറെയും ഉണ്ടായിട്ടുണ്ട് എന്ന് ഓർത്തെടുക്കുകയാണ് താരം. സിനിമാ സെറ്റിൽ നിന്നും സംവിധായകന് എന്താണ് ഡയറക്ട് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ പോലും താൻ നേരിട്ട് കണ്ടിട്ടുണ്ട്.

MENU

Comments are closed.