അന്ന് ജ്യോതിക തന്നോട് അങ്ങനെ പെരുമാറുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. മേനകയുടെ അനുഭവം കേട്ട് അന്ധാളിച്ച് ആരാധകർ.

ധൈര്യമുള്ള മലയാളത്തിലെ നടിമാരിലൊരാളാണ് മേനക. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ട് മികച്ച നടിയെന്ന പേര് സമ്പാദിച്ച് താരം ഇപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തയായ ഒരു പ്രൊഡ്യൂസറും കൂടിയാണ്. പറയാനുള്ളത് എന്നും തുറന്നു പറയുന്ന പ്രകൃതക്കാരിയായ മേനകയുടെ ഒരു പഴയകാല ഇന്റർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വർഷങ്ങൾക്ക് മുൻപ് ഒരു ഷൂട്ടിംഗ് സെറ്റിലേക്ക് പോയപ്പോൾ തനിക്കുണ്ടായ അനുഭവമാണ് മേനക തുറന്നു പറഞ്ഞിരിക്കുന്നത്. സീത കല്യാണം എന്ന സിനിമയുടെ സെറ്റിലേക്ക് ഒരിക്കൽ പോയപ്പോൾ അന്ന് ജ്യോതികയും ഗീതുമോഹൻദാസ് അവിടെ ഉണ്ടായിരുന്നു. തന്നെ കണ്ടപ്പോൾ ഗീതുമോഹൻദാസ് പെട്ടെന്ന് വന്ന് സംസാരിക്കുകയും ജ്യോതിക തന്നെ കണ്ടഭാവം നടിക്കാതെ ഇരുന്നതും താരം ഓർക്കുന്നു. ഇന്ന് പല നടിമാർക്കും പല പ്രൊഡ്യൂസർ മാരെയും അറിയാത്തത് വലിയ തെറ്റാണെന്ന് ഓർമിപ്പിക്കുകയാണ് മേനക.

Menaka

എന്നാൽ കുറച്ചു സമയങ്ങൾക്ക് ശേഷം താൻ കുമാരി അമ്മയോട് സംസാരിച്ചു തിരിച്ചുവരാൻ നിൽക്കുന്ന സമയത്ത് ജ്യോതിക സൺഡേ അടുത്തു വന്നു തന്നോട് ക്ഷമിക്കണം എന്ന് പറയുകയും. താൻ ആരാണെന്ന് മനസ്സിലായില്ല എന്ന് പറഞ്ഞപ്പോൾ വിഷമം തോന്നി. ജ്യോതിക എന്ന നടിയിൽ നിന്നും താൻ ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല എന്നും അന്ന് അനുഭവം തന്നെ പലതും പഠിപ്പിച്ചു എന്നു മേനക ഓർക്കുന്നു. ഇന്നത്തെ കാലത്തെ പ്രൊഡ്യൂസർ മാർക്ക് ഒരു സിനിമയിൽ അതിന്റെ തായ് വില കിട്ടുന്നില്ല എന്ന് ഓർത്തെടുക്കുകയാണ് മേനക.

MENU

Comments are closed.