സിദ്ധാർഥ് മായുള്ള പ്രണയം എന്തുകൊണ്ട് വേണ്ടെന്നു വച്ചു തുറന്നു പറച്ചിലുമായി സാമന്ത.

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് സാമന്ത. ലുക്കിൽ മാത്രമല്ല വർക്കിലും കാര്യമുണ്ടെന്ന് താരം ഈ കാലം കൊണ്ട് തെളിയിച്ചതാണ്. തെലുങ്ക് തന്നെ സൂപ്പർതാരമായ നാഗചൈതന്യയെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്.

നാഗചൈതന്യയും ആയി പ്രണയത്തിൽ ആകുന്നതിനു മുൻപ് തെന്നിന്ത്യൻ സിനിമ ആഘോഷമാക്കിയ പ്രണയമായിരുന്നു സൂപ്പർതാരമായ സിദ്ധാർത്ഥം സാമന്തയും തമ്മിലുള്ള പ്രണയം. ജബർ ദോസ്ത് എന്ന സിനിമയിൽ അഭിനയിച്ച ഇരിക്കുമ്പോൾ തുടങ്ങിയ ബന്ധം വളരെ നാൾ നീണ്ടു നിന്നിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു അപ്പോൾ കാരണമെന്താണെന്ന് സാമന്ത വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് സാമന്ത.

തന്റെ ആദ്യപ്രണയം പാതിവഴിയിൽ ഉപേക്ഷിച്ചത് തന്റെ ജീവിതത്തിൽ ഏറ്റവും നല്ല ഒരു കാര്യമാണെന്നും. അതും മുന്നോട്ടുകൊണ്ടു പോയിരുന്നെങ്കിൽ തനിക്കും നടി സാവിത്രി യുടെ അവസ്ഥ വരുമായിരുന്നു എന്നുമാണ് സാമന്ത കുറിച്ചത്. തെന്നിന്ത്യയിലെ സൂപ്പർതാരമായ സാവിത്രിയുടെ ജീവിതം ഒരു ട്രാജഡി ആയിരുന്നു ആ ജീവിതകഥയുടെ അടിസ്ഥാനത്തിലാണ് മഹാനടി എന്ന കീർത്തി സുരേഷ് അവതരിപ്പിച്ച സിനിമ. എന്തായാലും താരമിപ്പോൾ സിനിമയിലും ജീവിതത്തിലും സന്തോഷവതിയാണ്.

MENU

Comments are closed.