ഞാൻ തന്നെയാണ് ഉടലിലെ കിടപ്പറ രംഗങ്ങളിൽ അഭിനയിച്ചത്, ആ കഥാപാത്രം അങ്ങനെ ഓരാളാണ്, ഒഴിവാക്കാൻ കഴിയില്ല: നടി ദുർഗ കൃഷ്ണ


ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ തുടങ്ങിയവർ പ്രധാനവേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ഉടൽ. മെയ് 20 വെള്ളിയാഴ്ചയാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തുന്നത്. ഈ വേളയിൽ ചിത്രത്തെ കുറിച്ചും ചിത്രത്തിലെ രംഗങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് നടി ദുർഗ കൃഷ്ണ. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ അഭിന യിച്ചതിന്റെ ആവേശം ഇതുവരെ അവസാ നിച്ചിട്ടില്ലെന്നും മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും ദുർഗ പറയുന്നു. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ ദുർഗ അഭിനയിച്ച ഇന്റിമേറ്റ് രംഗങ്ങൾ വലിയ ചർച്ചയായിരുന്നു.


ഈ രംഗങ്ങളിൽ താൻ തന്നെയാണ് ആ രംഗത്തിൽ അഭിനയിച്ചതെന്നും. ആ കഥാപാത്രം അങ്ങനെ യൊരാളാണെന്നും ദുർഗ വ്യക്തമാക്കുന്നു. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദുർഗ കൃഷ്ണ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഉടൽ വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചതിന്റെ ത്രില്ല് നാളുകൾ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങൾ

മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രൻസ് ചേട്ടന്റെ ക്യാരക്ടറിനെ ഞാൻ സിനിമയിൽ ചാച്ചൻ എന്നാണ് വിളിക്കുന്നത്.
സിനിമയുടെ ടീസർ ഇറങ്ങിയതോടെ പല കോണുകളിൽ നിന്നും എനിക്ക് മെസേജുകൾ വന്നു. ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചത് ഞാൻ തന്നെയാണോ എന്നായിരുന്നു പലർക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോൾപ്പിന്നെ അതൊഴിവാക്കാൻ കഴിയില്ലല്ലൊ. കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് അതറിയാമായിരുന്നു എന്നും താരം പറയുന്നു.

Leave a comment

Your email address will not be published.