കൂടെ അഭിനയിച്ച ഒരു താരത്തോട് എന്നി പ്രണയം തോന്നിയിട്ടുണ്ട്, വെള്ളമടിച്ച് വാളുവെച്ചിട്ടുണ്ട്: തുറന്ന് പറഞ്ഞ് മംമ്ത മോഹൻദാസ്

എംടി ഹരിഹരൻ കൂട്ടികെട്ടിൽ 2005 ൽ പുറത്തിറങ്ങിയ ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ എത്തി പിന്നീട് മലയാളി കളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മംമ്ത മോഹൻദാസ്. നടി എന്ന നിലയിലും ഗായിക എന്ന നിലയിലും നിറയെ ആരാധകരാണ് താരത്തിന് ഉള്ളത്.ആദ്യ ചിത്രം പരാജമായിരുന്നു എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രം ആയുള്ള മമതയുടെ അഭിനയം ഏറെ ശ്രദ്ധേയം ആയിരുന്നു. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്ന ചിത്രത്തിലും മംമ്ത അഭിനയിച്ചു.
തുടർന്ന് കൈ നിറയെ അവസരങ്ങളാണ് താരത്തിന് മലയാളത്തിൽ നിന്നും മറ്റ്

ഭാഷകളിൽ നിന്നും ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി. 2006 ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയ മംമ്ത, 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും നേടി  ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ഒരു അദ്ധ്യാപികയുടെ വേഷത്തിലാണ് മംമ്ത എത്തിയത്.

ചിത്രത്തിന്റെ കഥ തന്നെ മംമ്തയുടെ കഥാപാത്രത്തെ കേന്ദ്രികരിച്ചാണ് മുന്നോട്ട് പോവുന്നത്. ചിത്രം വൻ വിജയമായതോടെ മംമ്ത നൽകുന്ന അഭിമുഖങ്ങളും ശ്രദ്ധേയമാവുകയാണ്. മംമ്ത അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്. ഈ അഭിമുഖത്തിൽ താരം താൻ ഇതിന് മുൻപ് തുറന്നു പറഞ്ഞിട്ടില്ലാത്ത പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. താരം അഭിനയിച്ചിട്ടുള്ള ഏതെങ്കിലും ഒരു ചിത്രത്തിൽ അഭിനയിക്കണ്ടായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ടോ എന്ന് അവതാരകൻ മംമ്തയോട് ചോദിച്ചു. അങ്ങനെ തോന്നിയിട്ടില്ല എന്ന് ആദ്യം പറഞ്ഞ മംമ്ത പിന്നീട് ഒരു സിനിമയിൽ അങ്ങനെ തോന്നിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞു.

എന്നാൽ ഏതാണാ ചിത്രം എന്ന് വെളിപ്പെടുത്താൻ താരം തയ്യാറായില്ല. കൂടെ അഭിനയിച്ചിട്ടുള്ള നടന്മാരിൽ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് തീർച്ചയായും തോന്നിയിട്ടുണ്ടെന്നും ഇതൊക്കെ സർവ്വസാധാരണമല്ലേ എന്നുമാണ് മംമ്ത പറഞ്ഞത്.
എന്നാൽ അത് ആരന്നെന്ന് തുറന്ന് പറയുന്നുണ്ടോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ അതിന്റെ ആവശ്യം ഇല്ലെന്ന് ആയിരുന്നു താര ത്തിന്റെ മറുപടി. പുരുഷന്മാർക്കെല്ലാം പ്രണയിനികൾ ഉണ്ടാവുമെന്നും തമാശയായി പറഞ്ഞു. അഭിമുഖങ്ങളിൽ കള്ളം പറയാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും താൻ കള്ളം പറഞ്ഞിട്ടില്ല എന്നൊന്നും പറയാൻ കഴിയില്ല.

Leave a comment

Your email address will not be published.