
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നമിതാ പ്രമോദ്. ബാലതാരമായിട്ടാണ് താരം സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് ദിലീപേട്ടൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സൗണ്ട് തോമ എന്ന സിനിമയിലെ നായിക ആയിട്ട് ആയിരുന്നു താരം തിളങ്ങിയത്. നിരവധി ആളുകൾ ആയിരുന്നു ഈ സിനിമയിലെ നടിയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇന്ന് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള യുവ താരങ്ങളിൽ ഒരാളാണ് നമിത പ്രമോദ്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി
പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
കല്യാണ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചത്. ഓറഞ്ച് പട്ടുസാരിയിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ഈ വേഷത്തിൽ താരം അതീവ സുന്ദരി
ആയിട്ടുണ്ടല്ലോ എന്നാണ് മലയാളികൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അതേസമയം ആരുടെ കല്യാണത്തിന് ആണ് താരം പ്രത്യക്ഷപ്പെട്ടത് എന്ന് അറിയുമോ? ഒരു സുഹൃത്തിൻ്റേ വിവാഹത്തിന് ആണ് താരം എത്തിയത്. എങ്കിലും കല്യാണ പെണ്ണിനേക്കാൾ കൂടുതൽ ആളുകൾ ശ്രദ്ധിച്ചത് അവരുടെ സുഹൃത്തിനെ ആണ് എന്ന് ഫോട്ടോയിൽ നിന്നും നിസംശയം നമുക്ക് മനസ്സിലാക്കാം.
അതേസമയം സുഹൃത്തുക്കളൊക്കെ കല്യാണം കഴിച്ചു തുടങ്ങിയല്ലോ ഇനി
എന്നാണ് നിങ്ങളുടെ വിവാഹം എന്നാണ് താരത്തോട് മലയാളികൾ ചോദിക്കുന്നത്. അതേസമയം ഒട്ടേറെ മികച്ച സിനിമകളിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ വിവാഹം കഴിച്ചാൽ അത് വലിയ രീതിയിൽ കരിയറിനെ ബാധിക്കുമെന്ന് താരത്തിന് നന്നായി അറിയാം. അതുകൊണ്ട് ഉടനെയൊന്നും ഇവരുടെ വിവാഹം ഉണ്ടാവില്ല എന്ന് ഏകദേശം ഉറപ്പാണ്. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അതെല്ലാം താരം ആരാധകരുമായി കൃത്യമായി പങ്കുവയ്ക്കും എന്നും നമുക്ക് അറിയാം.