ഒടുവിൽ ആ സർപ്രൈസിന് സ്ഥിതീകരണം. വിക്രമിൽ സൂര്യ ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകി കമൽഹാസൻ.

തമിഴിലെ ഉലകനായകൻ ആണ് കമൽഹാസൻ. ഇദ്ദേഹം നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. ഇതിൻറെ ട്രെയിലർ മുൻപ് പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലർ നേടിയത്. യൂട്യൂബിൽ ട്രെയിലർ ഇപ്പോൾ ട്രെൻഡിങ് ആണ്. ഏറെ നാളുകൾക്കു ശേഷമാണ് കമൽഹസൻ നായകനാകുന്ന ഒരു ചിത്രം ഇറങ്ങുന്നത്.
ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്. വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങിയവർ ചിത്രത്തിൽ ഉണ്ട് എന്ന് നേരത്തെ

പുറത്തുവന്നിരുന്നു. ഇതിനിടയിൽ ചിത്രത്തിൽ സൂര്യ ഉണ്ട് എന്ന അഭ്യൂഹവും പ്രചരിച്ചു. ഇത് സാധൂകരിക്കുന്ന ചില വീഡിയോയും മറ്റും പുറത്തിറങ്ങി. ഷൂട്ടിംഗ് വീഡിയോ ആയിരുന്നു ഇത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് നടന്നത്. ഇതിൻറെ ഓൺലൈൻ സ്ട്രീമിംഗ് ഇതുവരെ നടന്നിട്ടില്ല. സിനിമയുടെ പ്രദർശനത്തിനു നോട് അനുബന്ധിച്ച്

ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യും എന്നാണ് സൂചന. ഈ പരിപാടിയിൽ കമലഹാസൻ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകി എന്നാണ് റിപ്പോർട്ടുകൾ. നടൻ സൂര്യയ്ക്ക് കമൽഹാസൻ നന്ദി പറഞ്ഞപ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ഉണ്ടായത്. തൻറെ അത്ഭുത സഹോദരൻ സൂര്യ അവസാന നിമിഷം തങ്ങൾക്ക് സഹായഹസ്തം നൽകി അദ്ദേഹത്തിന് തൻ്റെ നന്ദി. കമലഹാസൻ പറഞ്ഞത് ഇങ്ങനെ. ഇതോടെ ചിത്രത്തിൽ സൂര്യ ഉണ്ട് എന്ന കാര്യം സ്ഥിരീകരിക്കപ്പെട്ട് ഇരിക്കുകയാണ്. ജൂൺ മൂന്നിനാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒരു സ്പൈ ഡ്രാമ ആണ് ചിത്രം എന്നു പറയപ്പെടുന്നു.

Leave a comment

Your email address will not be published.