സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ആശാ ശരത്ത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന കുങ്കുമപ്പു എന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രമായി ആണ് താരം അഭിനയജീവിതം രംഗത്തേക്ക് കടക്കുന്നത്. സീരിയലുകളിൽ തിളങ്ങിനിൽക്കുമ്പോഴാണ് താരത്തിന് സിനിമയിലേക്ക് അവസരം ലഭിച്ചത്.

പിന്നീട് ആശാ ശരത് എന്ന നായികയുടെ അഭിനയ ജീവിതം തന്നെ മാറി മറിഞ്ഞു. താരം മലയാളസിനിമയിൽ അല്ല തെന്നിന്ത്യൻ സിനിമയിൽ തന്നെ തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. ഇപ്പോൾ താരം തന്റെ ഭർത്താവിനെ കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറയുകയാണ്. എന്റെ ഒരു ഡാൻസ് പ്രോഗ്രാം ടിവിയിൽ കണ്ടാണ് ശരത് എന്ന ഇഷ്ടപ്പെട്ടത്. പിന്നീട് ആലോചനയുമായി വീട്ടിൽ വരുകയായിരുന്നു അന്ന് ശരത് കുവൈറ്റിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്

രണ്ട് കുടുംബങ്ങൾക്കും താല്പര്യമുള്ള അതുകൊണ്ട് ഞങ്ങൾ തമ്മിലുള്ള വിവാഹം ഉറപ്പിക്കുകയായിരുന്നു. അന്ന് ഇതുപോലെ ഒന്നുമായിരുന്നില്ല നേരിൽ കാണാനോ സംസാരിക്കാനോ ഉള്ള ഒരു അവസരങ്ങളും ഞങ്ങൾക്ക് കിട്ടിയിരുന്നില്ല വിവാഹനിശ്ചയം കഴിഞ്ഞ ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു ഞങ്ങളുടെ ഇരുവരുടേയും വിവാഹം. ഈ കാലയളവിനുള്ളിൽ ഞങ്ങൾ ഫോണിലൂടെ മാത്രമാണ് സംസാരിച്ചുകൊണ്ടിരുന്നത്. വിവാഹത്തിന് നാട്ടിൽ വന്ന വിവാഹ ദിവസത്തിന് കുറച്ചു ദിവസങ്ങൾക്കു മുൻപാണ് തന്റെ ഹസ്ബൻഡ് ആയ ശരത്തിനെ താരം കാണുന്നത്. ദൃശ്യം ടു വിൽ ആണ് താരം അവസാനമായി അഭിനയിച്ചത്. ദുബായിൽ കുടുംബത്തോടെ ഒപ്പം ജീവിക്കുകയാണ് താരം ഇപ്പോൾ