
വളരെ പെട്ടെന്ന തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രജീഷ വിജയൻ. ടി വി ഷോകളിൽ അവതാരക ആയി എത്തി പിന്നീട് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമാ അഭിനയ രംഗത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.
ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ താരം മികച്ച നടിക്കുള്ള കേരളം സംസ്ഥാന അവാർഡും കരസ്ഥമാക്കി. വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ മനസിലിടം പിടിക്കാൻ താരത്തിന് സാധിച്ചു. തുടർന്ന് തമിഴിലും രജിഷ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.
2021ൽ പുറത്തിറങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രമാണ് രജീഷ വിജയന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പല കാര്യങ്ങളിലും വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളും ഉള്ള താരം അടുത്തിടെ ഐറ്റം ഡാൻസുമായി ബന്ധപ്പെട്ട നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ വൈറലായി മാറുന്നത്.
റേഡിയോ മിർച്ചിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഐറ്റം ഡാൻസിനെ കുറിച്ചുമൊക്കെയുള്ള തന്റെ നിലപാട് താരം വ്യക്തമാക്കി യത്. ഐറ്റം ഡാൻസ് കളിക്കാൻ തനിക്ക് ഇഷ്ടമല്ലെന്നും അതിന് കാരണങ്ങളുണ്ടെന്നും രജിഷ അഭിമുഖത്തിൽ പറയുന്നു.
ഐറ്റം ഡാൻസ് കളിക്കാൻ എനിക്ക് ഇഷ്ടമല്ല. ഗ്ലാമറസായുള്ള റോളുകളോ, അല്ലെങ്കിൽ ആ രീതിയിലുള്ള വസ്ത്രങ്ങൾ ഇടില്ല എന്നൊന്നും ഞാൻ ഒരിക്കലും പറയില്ല. അത് പോലുള്ള വേഷങ്ങൾ ഞാൻ അശ്ലീലമായി കാണാത്തിടത്തോളം എനിക്ക് അതിൽ പ്രശ്നമില്ല.
എന്റെ ശരീരത്തിന് അനുയോജ്യം ആണെങ്കിൽ ഞാൻ അത്തരം വസ്ത്രങ്ങൾ ധരിക്കും. കൈ കാണിക്കില്ല, വയറ് കാണിക്കില്ല എന്നത് പോലുള്ള പ്രശനങ്ങൾ ഒന്നും എനിക്കില്ല. അത് ഭംഗിയായും സൗന്ദര്യാത്മകമായും കാണിച്ചിരിക്കുന്നിടത്തോളം എനിക്ക് ഒരു പ്രശ്നവുമില്ല.