മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർതാരത്തിൻ്റെ മകളെ മനസ്സിലായോ?


സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. അതിപ്പോൾ അവരുടെ സിനിമ സീരിയൽ വിശേഷങ്ങൾ ആവണം എന്ന് ഒരു നിർബന്ധവുമില്ല. മറിച്ച് സൂപ്പർതാരങ്ങളുടെ വ്യക്തിപരമായ വിശേഷങ്ങൾ അറിയുവാനാണ് മലയാളികൾക്ക് എന്നും കൂടുതൽ കൗതുകം. ഇതിന് കാരണം സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും എല്ലാം തന്നെ


ഇപ്പോൾ ഒരു പെൺകുട്ടിയുടെ കുറച്ച് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ പെൺകുട്ടി ആരാണ് എന്ന് നിങ്ങൾക്ക് മനസ്സിലായോ? ഇവരെ നിങ്ങൾക്ക് ശരിക്കും അറിയാം. ഇതിനു മുൻപ് പലതവണ നിങ്ങളിവരെ കണ്ടിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം നാടൻ വേഷങ്ങളിലാണ് നിങ്ങളിവരെ കണ്ടിട്ടുള്ളതുകൊണ്ട്. അതുകൊണ്ട് തന്നെ ഈ അൾട്രാ മോഡേൺ ലുക്കിൽ കണ്ടപ്പോൾ നിങ്ങൾക്ക് പെട്ടെന്ന് മനസിലായില്ല എന്നു മാത്രം. ആരാണ് ഈ താരപുത്രി എന്ന് മനസ്സിലായോ?
മാളവിക എന്നാണ് ഇവരുടെ യഥാർത്ഥ പേര്. നമ്മുടെ സ്വന്തം ജയറാം ഏട്ടൻറെ രണ്ടാമത്തെ മകളാണ് മാളവിക.

ജയറാം ഏട്ടനും പാർവതി ചേച്ചിക്കും രണ്ടു മക്കളാണുള്ളത്. മൂത്തമകൻ കാളിദാസ് ജയറാമിനെ നമ്മൾ എല്ലാവരും അറിയും. ബാലതാരമായി സിനിമയിൽ അരങ്ങേറി ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളായി വളർന്നുനിൽക്കുന്ന താരങ്ങളിലൊരാളാണ് കാളിദാസ് ജയറാം. ഉടൻതന്നെ മാളവിക എന്ന ചക്കിയും സിനിമയിൽ അരങ്ങേറുമെന്ന വാർത്തകളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയിൽ മാളവിക ജയറാം ആയിരിക്കും നായിക എന്നാണ് വരുന്നത് അനൗദ്യോഗിക റിപ്പോർട്ടുകൾ.

ഈ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും സിനിമ സോഴ്സുകളിൽ നിന്നും വരുന്ന വാർത്തകൾ പ്രകാരം ഇത് സത്യം ആകാനാണ് 99 ശതമാനം സാധ്യത എന്നാണ് കരുതപ്പെടുന്നത്. അതേസമയം മാളവികയുടെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി കൊണ്ടിരിക്കുകയാണ്. എന്നാൽ ചില ആളുകൾ വിമർശനവുമായി രംഗത്തെത്തുന്നുണ്ട്. മോഡേൺ വേഷങ്ങൾ അല്ല, നാടൻ വേഷങ്ങൾ ആണ് താരത്തിന് കൂടുതൽ നല്ലത് എന്നാണ് മലയാളി അമ്മാവന്മാരും അമ്മായിമാരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.

Leave a comment

Your email address will not be published.