
കുമ്പളങ്ങി നൈറ്റ്സ് എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളി സിനിമാ പ്രേമികളുടെ മനസ്സില്‍ പതിഞ്ഞ മുഖമാണ് അന്ന ബെന്നിന്റേത്. എന്നും ശക്തമായതും വ്യത്യസ്തതയാര്‍ന്നതുമായ സ്ത്രീ കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുള്ളത്. ഹെലന്, കപ്പേള എന്നിവയാണ് താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റ് സിനിമകള്‍. താരത്തിന്റേതായി ഈ അടുത്ത് പുറത്തിറങ്ങിയ സിനിമ നൈറ്റ് ഡ്രൈവ് ആയിരുന്നു. പ്രേക്ഷക പ്രശംസ ഏറെ നേടിയ ഒരു സിനിമയായിരുന്നു ഇത്. അന്ന ബെന്‍ നായികയായി കൂടുതല്‍ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.
സിനിമാ രംഗത്തെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ആരാധകരുമായി അന്ന ബെന്‍ നടത്തിയ ചോദ്യോത്തര വേളയില്‍ ഒരു ആരാധകന് ചോദിച്ച ചോദ്യവും അതിന് നടി നല്കിയ ഉത്തരുമാണ് ശ്രദ്ധ നേടുന്നത്. കുറച്ച് രസകരമായ ചോദ്യങ്ങള്‍ തന്നോട് ചോദിക്കാനാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറി വഴി അതില്‍ ഒരു ആരാധകന് ചോദിച്ച ചോദ്യം ഇതായിരുന്നു, നടി നസ്രിയ ഫഹദില്‍ നിന്ന് എന്തെങ്കിലും മോഷ്ടിക്കാന്‍
സാധിച്ചാല്‍ അത് എന്തായിരിക്കും എന്നായിരുന്നു ചോദ്യം.. ഇതിന് അന്ന ബെന്‍ നല്കിയ ഉത്തരം, ഒന്നും മോഷ്ടിക്കില്ലെന്നും പക്ഷേ അവളോട് ചുമ്മാ സംസാരിച്ചിരിക്കാനാണ് ആഗ്രഹം, കാരണം അവളൊരു സ്റ്റാര്‍ ആണെന്നുമായിരുന്നു അന്ന ബെന്‍ കുറിച്ചത്.
നസ്രിയയെ ടാഗ് ചെയ്തുകൊണ്ടാണ് ഈ ചോദ്യത്തിനുള്ള ഉത്തരം അന്ന ബെന്‍ കുറിച്ചത്. ഈ സ്റ്റോറി നസ്രിയയും തന്റെ ഇന്‍സ്റ്റഗ്രാം വഴി പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ അന്ന ബെന്നിനോടുള്ള സ്നേഹവും താരം അറിയിക്കുന്നുണ്ട്.