അമീർ ഖാനെ നായകനാക്കി ബോളിവുഡിൽ ചരിത്രം തിരുത്തിക്കുറിച്ച സ്‌പോർട്‌സ് ബയോപിക് ചിത്രമായിരുന്നു ദംഗൽ. ഈ ഒരൊറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കുലുക്കിയ താരമാണ് ഫാത്തിമ സന ​​ഷെയ്ഖ് . ചാച്ചി 420, വൺ 2 കാ 4 തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം . ബോളിവുഡിലേക്ക് പ്രവേശിച്ചതിനുശേഷം പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഫാത്തിമ എല്ലാവരേയും ആകർഷിക്കുന്നതിൽ പരാജയപ്പെടാത്ത താരമായി വളർന്നത് വളരെ പെട്ടെന്നായിരുന്നു .

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ ആക്ടീവ് ആയ താരം തന്റെ ആരാധകർക്ക് വേണ്ടി നിരവധി ചിത്രങ്ങൾ സമീപകാലത്ത് അപ്‌ലോഡ് ചെയ്തിരുന്നു. ഇപ്പോഴത്തെ ഏറ്റവും ഒടുവിൽ താരം പങ്കുവെച്ചിരിക്കുന്നത് ഫോട്ടോ കണ്ടു കോരിത്തരിച്ചു ഇരിക്കുകയാണ് ആരാധകർ. ഇളം ചാരനിറത്തിലുള്ള സ്പാഗെട്ടി, നീല ജീൻസ് എന്നിവയിൽ ഫാത്തിമ ഗംഭീരമായ പോസുകൾ നൽ നൽകിയിരിക്കുന്നത്. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത 29 കാരിയായ നടി തന്റെ ഫോട്ടോഗ്രാഫർ, ക്രിയേറ്റീവ് ഡയറക്ടർ, സ്റ്റൈലിസ്റ്റ്, മേക്കപ്പ് മാൻ എന്നിവരോട് നന്ദി പറഞ്ഞു കൊണ്ടാണ് ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത് .

ഫോട്ടോ അപ്‌ലോഡ് ചെയ്ത് നിമിഷനേരം കൊണ്ടാണ് ആരാധകർ ചിത്രത്തെ ഏറ്റെടുത്തത്. ആരാധകരും ചലച്ചിത്രമേഖലയിലെ സഹ കലാകാരന്മാരും അവളുടെ ഫോട്ടോയെ പ്രശംസിച്ചു. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിൽ ആമിർ ഖാൻ, കത്രീന കൈഫ് എന്നിവരോടൊപ്പം ഫാത്തിമ സന ​​ഷെയ്ഖ് പ്രത്യക്ഷപ്പെട്ടിരുന്നു , എന്നാൽ സൂരജ് പെ മംഗൽ ഭാരി, അജീബ് ദസ്താൻസ്, ലുഡോ തുടങ്ങിയ മികച്ച സിനിമകളിൽ അഭിനയിച്ചുകൊണ്ട് തന്റെ യാത്രയുടെ വേഗത കൂട്ടിയിരിക്കുകയാണ് താരം.