സിനിമകൾ ലഭിക്കാത്ത സമയമായിരുന്നു അത് : വളരെ ബുദ്ധിമുട്ടിയ ആ സമത്തെ കുറിച്ച് പാർവതി തിരുവോത്ത്

മലയാളികൾ ഏറെ ഇഷ്ടപ്പെട്ട നടിയാണ് പാർവതി തിരുവോത്ത്. ഏറെ നാളത്തെ പരിശ്രമം കൊണ്ട് മികച്ച അഭിനേത്രി എന്ന് പേരെടുത്തതാണ് താരം. മലയാളത്തിൽ ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി പിന്നീട് കന്നഡയിലും തമിഴിലും അഭിനയിച്ച പാർവതിക്ക് ഇടക്കാലത്ത് സിനിമയിൽ ഒരിടവേള വന്നിരുന്നു. പിന്നീട് ധനുഷ് നായകനായ മരിയാനിലൂടെ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. ബോൾഡ് ആയ ക്യാരക്ടറുകളായി അഭിനയിയ്ക്കുന്നത് പോലെ തന്നെ തന്റെ നിലപാടുകൾ ബോൾഡായി ഉറക്കെ വിളിച്ച് പറയാൻ താരം ശ്രമിയ്ക്കാറുണ്ട്.
അതിന് ശേഷം ബാംഗ്ലൂർ ഡേയ്സിലൂടെ മലയാളത്തിലേക്ക് വീണ്ടും സജീവമായ താരം ഇന്ന് മുൻനിരയിലാണ് നിൽക്കുന്നത്. സിനിമയിൽ തനിക്ക് സംഭവിച്ച ഇടവേളയെ പറ്റി പറയുകയാണ് പാർവതി. താൻ

മനപ്പൂർവം ബ്രേക്ക് എടുത്തതല്ലെന്നും സിനിമ ലഭിക്കാതിരുന്നതാണെന്നും പാർവതി പറഞ്ഞു.
ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി. ‘പുറത്ത് നിന്നുള്ള കാഴ്ചപ്പാടാണ് ഞാൻ ബ്രേക്ക് എടുത്തു എന്നുള്ളത്. സിനിമകൾ ലഭിക്കാത്ത സമയമായിരുന്നു അത്. ആദ്യം ക്യാരക്റ്റർ റോളുകൾ കിട്ടി. പിന്നെ ലീഡ് റോളുകളിലേക്ക് വന്നു. ഇപ്പോഴും ക്യാരക്റ്റർ റോളുകളും ചെയ്യുന്നുണ്ട്. ആർക്കറിയാം എന്ന സിനിമയിൽ ഞാനല്ല ലീഡ്. കൂടെ ആണെങ്കിലും പൃഥ്വിയുടെയും നസ്രിയയുടെയും സിനിമയാണത്. സോഫി എന്ന കഥാപാത്രത്തിന് പ്രാധാന്യമുണ്ടോ എന്നതാണ് ഞാൻ നോക്കുന്നത്. സിനിമയിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രം ലഭിച്ചാൽ ഞാൻ ഹാപ്പിയാണ്. കിട്ടുന്ന റോളുകൾ യെസ് പറയാൻ തോന്നുന്നതായിരിക്കണം.
കഥാപാത്രങ്ങൾ കിട്ടാതെ പോയ ഒന്നൊന്നര വർഷം ഉണ്ട്. അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ആദ്യസിനിമ കഴിഞ്ഞുള്ള അഞ്ചാറ് വർഷം എന്നെ ആരും അങ്ങനെ കണ്ടിട്ടില്ല. എന്നാൽ ഇപ്പോൾ, വിവാദങ്ങൾക്കൊക്കെ ശേഷമുള്ള, ഞാനും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം,

പ്രേക്ഷകരും ഞാനും തമ്മിലുള്ള ബന്ധം അതിനൊക്കെ ഒരു പക്വത വന്നിട്ടുണ്ട്. പക്ഷേ അന്ന് തുടക്കത്തിലെ ഏട്ട് വർഷത്തിൽ ഉണ്ടായിരുന്ന ഫിനാൻഷ്യൽ ക്രൈസിസ് ആണെങ്കിലും സിനിമ കിട്ടാതിരിക്കുന്ന സമയത്ത് ഇനി എന്താണ് ചെയ്യേണ്ടത് എന്ന തോന്നലുകളൊക്കെ എന്നെ ഒരുപാട് അലട്ടിയിട്ടുണ്ട്. ഒരു കൊമേഴ്സ്യൽ സക്സസ് വന്ന് കഴിഞ്ഞാൽ അതിന് മുമ്പുള്ള കാലം മറക്കാൻ എളുപ്പമാണ്. എന്നാൽ എനിക്കത് മറക്കാൻ പറ്റില്ല.ആ സമയത്താണ് സിനിമ തന്നെയാണ് ഞാൻ ചെയ്യേണ്ടത് എന്ന് മനസിലാക്കിയത്. ആ സമയത്ത് എന്റെ എം.എ പൂർത്തിയാക്കി. അപ്പോഴും നല്ല വർക്ക് ചെയ്യുവാണെങ്കിൽ നല്ല സിനിമ കിട്ടും എന്ന വിശ്വാസത്തിലാണ് ഞാൻ വെയ്റ്റ് ചെയ്തത്. ആ കാത്തിരിപ്പിനൊടുവിലാണ് മരിയാനിലേക്ക് ഓഫർ വന്നതും ഓഡിഷന് പോയി അതിൽ കിട്ടുന്നതും,’ പാർവതി പറഞ്ഞു.

Leave a comment

Your email address will not be published.