കീർത്തി സുരേഷിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ!! വിമർശനങ്ങളുമായി ആരാധകർ!!

കീർത്തി സുരേഷ് എന്ന നായികയെ എല്ലാവർക്കും ഇഷ്ടമാണ്. പഴയകാല നടി മേനകയുടെയും നിർമാതാവ് സുരേഷിന്റെയും മകളായ കീർത്തി കുറച്ചു നാൾ മുൻപാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആയിരുന്നു താരം ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം തമിഴിലും താരം ചേക്കേറി. അമ്മ മേനകയെ  പോലെ തന്നെ
അഭിനയിച്ച ചിത്രങ്ങളെല്ലാം

ഹിറ്റുകളാക്കാൻ  കീർത്തിക്ക് കഴിഞ്ഞു. തമിഴിലും തെലുങ്കിലും കീർത്തിക്ക് നിരവധി ആരാധകരാണുള്ളത്. തമിഴ് തെലുങ്ക് ഇൻഡസ്ട്രിയുടെ മികച്ച നായികമാരുടെ ലിസ്റ്റ് എടുക്കുകയാണെങ്കിൽ അതിൽ മുൻപന്തിയിൽ തന്നെ കീർത്തിസുരേഷ് ഉണ്ട്.മഹാനടി എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തിയെ തിരഞ്ഞു വന്നു. തമിഴ് സിനിമാലോകത്ത് ശിവകാർത്തികേയൻ യുമായി ചേർന്ന് അഭിനയിച്ച  സിനിമകളെല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു. തമിഴിലെ ഒട്ടുമിക്ക

സൂപ്പർസ്റ്റാറുകളോടൊപ്പം അഭിനയിക്കാൻ കീർത്തിക്ക് കഴിഞ്ഞു. താരത്തിന്റെ വിവാഹത്തിനോട്‌  അനുബന്ധിച്ച് നിരവധി ഗോസിപ്പുകളാണ് ഉയരുന്നത്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനു  ഒപ്പം ഉള്ള ഒരു ഫോട്ടോ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം കീർത്തിയും അനിരുദ്ധും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉടനെ ഉണ്ട് എന്ന് തരത്തിലുള്ള വാർത്തകൾ പുറത്തിറങ്ങിയിരുന്നു എന്നാൽ ഇതിനെല്ലാം നിഷേധിച്ചത് കീർത്തി രംഗത്തെത്തി. അനിരുദ്ധ് തന്റെ ഏറ്റവും നല്ല ഫ്രണ്ട് ആണെന്നും അതിൽ കൂടുതൽ ഞങ്ങൾ തമ്മിൽ ഒന്നുമില്ല എന്നും താരം വെളിപ്പെടുത്തുന്നു.

Leave a comment

Your email address will not be published.