പലരുടെയും ഉപദേശം കേട്ട് വിജയ് സേതു പതി, വിശാല്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള സിനിമകള്‍ നഷ്ടപ്പെട്ടു; തുറന്ന് പറഞ്ഞ് മാളവിക മേനോന്‍

നായിക കഥാപാത്രങ്ങളിലൂടെ സിനിമയിലെത്തി ഇന്ന് സഹനടിയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന താരമാണ് മാളവിക മേനോന്‍. ഈ അടുത്ത് റിലീസ് ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളിലും മാളവിക പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രം, മമ്മൂട്ടിയുടെ സിബിഐ 5 ല്‍ എല്ലാം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചു. പുഴു , പാപ്പന്‍ എന്നീ സിനിമകളാണ് നടിയുടെതായി ഇനി പുറത്തി റങ്ങാനുള്ളത്. ആദ്യം നായിക കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത മാളവിക

എന്തുകൊണ്ടാണ് ഇപ്പോള്‍ ക്യാരക്ടര്‍ റോളിലേക്ക് മാറുന്നത് എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് നടി ഇപ്പോള്‍.
തമിഴില്‍ നിന്നും ഒരുപാട് നല്ല അവസരങ്ങള്‍ ലഭിച്ചിരുന്നു, വിജയ് സേതുപതിയുടെ കൂടെയും വിശാലിന്റെ കൂടെ സിനിമ വന്നിരുന്നു. എന്നാല്‍ പലതും ഉപദേ ശത്തിന്റെ പേരില്‍ കൈവിട്ടുപോയി. സിനിമയില്‍ വന്ന സമയത്ത് തുടര്‍ച്ചയായി അഭിനയിച്ചു കൊണ്ടിരുന്നു, പിന്നീട് ഒരു ബ്രേക്ക് എടുത്തു. ഇതിനിടെ ഒരുപാട് ഉപദേശങ്ങള്‍ കേട്ടു.


അവര്‍ നല്ലതിനു വേണ്ടി ആയിരിക്കാം പറഞ്ഞത് എന്നാല്‍ എനിക്കത് വിപരീതമായിട്ടാണ് വന്നത് . പലരുടെയും ഉപദേശം കേട്ട് കാത്തിരുന്നതാണ് പ്രശ്‌നമായത്. പിന്നീട് എനിക്ക് എന്നെ തോന്നി അതിന്റെ ആവശ്യമില്ലെന്ന്. നായികയായി അഭിനയിച്ചാല്‍ മതി എന്നില്ലല്ലോ. മികച്ച ക്യാരക്ടര്‍ റോളുകള്‍ ഉണ്ട്. കഴിയുന്നതും പ്രേക്ഷകര്‍ അംഗീകരിക്കുന്ന വിധത്തിലുള്ള റോളുകള്‍ ചെയ്യുക എന്നതാണ് പ്രധാനം നടി പറഞ്ഞു.

Leave a comment

Your email address will not be published.