


നടി ഭാവനയെക്കുറിച്ച് പറയുമ്പോള്‍ നൂറുനാവാണ് മലയാളികള്‍ക്ക്. ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടി മലയാള ചിത്രങ്ങളില്‍ നിന്നും മാറി നിന്നപ്പോള്‍ ആരാധകര്‍ക്കും സങ്കടം ആയിരുന്നു. താരത്തിന്റെ തിരിച്ചു വരവിനെ കുറിച്ച് പലപ്പോഴും ആരാധകര്‍ ചോദിച്ചിരുന്നു. അങ്ങനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന് താരം അറിയിക്കു കയായിരുന്നു. വിവാഹ



ശേഷം അഭിനയം പൂര്‍ണ്ണമായി വിടാതെ കന്നഡ സിനിമയില്‍ തിരക്കുള്ള നടിയായി മാറുകയായിരുന്നു നടി. ഇവിടെ ഭാവനയെ സപ്പോര്‍ട്ട് ചെയ്ത് ഭര്‍ത്താവ് നവീനും ഒപ്പം ഉണ്ടിയിരുന്നു. ഇപ്പോള്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കിട്ടെ ത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇത്തവണ സാരി അണിഞ്ഞുള്ള ഫോട്ടോസ് ആണ് നടി പങ്കുവെച്ചത്.
ബംഗാള്‍ സ്‌റ്റൈലുള്ള മേയ്ക്കപ്പും ആഭരണങ്ങളും ഭാവനയെ



അതിമനോഹരിയാക്കി മാറ്റിയിരിക്കുകയാണ് ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രം ഇന്‍സ്റ്റ ഗ്രാമില്‍ പോസ്റ്റ് ചെയ്യാറുള്ള താരമാണ് ഭാവന. വേറിട്ട തന്റെ കളര്‍ഫുള്‍ ചിത്രങ്ങള്‍ നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട് . ഇതിലെല്ലാം ഭാവനയുടെ ഭംഗിയെക്കുറിച്ച് ആരാധകര്‍ അഭിപ്രായം പറയാറുണ്ട്.
വിവാഹ ശേഷമാണ് താരം മലയാള ചിത്രങ്ങളില്‍ നിന്നും ഇടവേളയെടുത്തത്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 ന് ആയിരുന്നു . ഇതിന് പിന്നാലെ മറ്റു ഭാഷാ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്.