
അമ്മയുടെ വാക്കിന് എതിർ വാക്കില്ലാത്ത മകനെ അഭ്രപാളിയിൽ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് കുടുംബ വിളക്ക് എന്ന സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നൂബിൻ. അഭി നേതാവാകാൻ ആഗ്രഹിച്ചെങ്കിലും വിദേശത്തേക്ക് പോകേണ്ടി വന്നപ്പോൾ അഭിനയം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. യാദൃശ്ചികമായി വീണ്ടും സീരിയലിലൂടെ സജീവമായിരിക്കുകയാണ് നൂബിൻ.


ഏതാനും ദിവസങ്ങൾക്കു മുമ്പ് താരം വിവാഹിതനാകുന്നു എന്ന വാർത്ത അണിയറ പ്രവർത്തകർ തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഭാവിവധു ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് നൂബിൻ. വിവാഹം ഉടൻ ഇല്ല പക്ഷേ എല്ലാം തീരുമാനിച്ചുറപ്പിച്ചതാണ്. തനിക്കൊരു പ്രണയമുണ്ടെന്നും പ്രണയിക്കുന്ന ആൾ ഒരു ഡോക്ടർ ആണ് എന്നാണ് താരം വെളിപ്പെടുത്തിയത്. അഞ്ചു വർഷത്തോളമായി ഈ ബന്ധം വീട്ടുകാർക്ക് അറിയാം എന്നും ഒരുവർഷം കഴിഞ്ഞ വിവാഹം ഉണ്ടാകും എന്നും താരം പറഞ്ഞു.

എന്റെ കുടുംബത്തെ പോലെ തന്നെ എന്റെ സിനിമ മോഹങ്ങളെ അംഗീകരിക്കുകയും എന്റെ കൂടെ നിൽക്കുകയും ചെയ്യുന്ന ഒരാളാണ് എന്റെ പ്രണയിനി അതുകൊണ്ട് താൻ വളരെ സന്തോഷവാനാണെന്നും അവളെ മാത്രമേ താൻ ഇനി കൂടെ കൂട്ടുക യുള്ളൂ എന്നും പ്രതീഷ് ആത്മാഭിമാനത്തോടെ പറഞ്ഞു. താരത്തിനെ പുതിയ വെളിപ്പെടുത്തലുകൾ ആരാധികമാർ ക്കിടയിൽ ചർച്ചയായി തുടങ്ങിയിട്ടുണ്ട്. മോഡലിംഗ് സജീവമായിരുന്ന താരം അഭിനയമോഹം ഉള്ളിലൊതുക്കി ആയിരുന്നു വിദേശത്തേക്ക് പോയത്.



