പെരുന്നാൾ ആശംസകളുമായി ഫഹദും നസ്രിയയും..!!


ഒരുപാട് ആരാധകരുള്ള താരജോഡിയാണ് ഫഹദും നസ്രിയ ഫഹദും. അവതാരികയായി ടെലിവിഷന്‍ രംഗത്ത് എത്തിയ താരം ബാലതാരമായിട്ടായിരുന്നു സിനിമാ രംഗത്തേക്ക് എത്തിയത്. പളുങ്കാണ് നസ്രിയയുടെ ആദ്യ സിനിമ. പിന്നീട് മലയാള സിനിമയിലും തമിഴ് സിനിമാ ലോകത്തും നായിക വേഷങ്ങള്‍ നസ്രിയ അവതരിപ്പിച്ചു. നസ്രിയയുടേയും ഫഹദ് ഫാസിലിന്റെയും വിവാഹം ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു. 2014ല്‍ ആയിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. മാധ്യമങ്ങളില്‍ ഈ വാര്‍ത്ത

നിറഞ്ഞു നിന്നിരുന്നു വിവാഹത്തിന് ശേഷം സിനിമാ രംഗത്ത് നിന്ന് ചെറിയൊരു ഇടവേള എടുത്ത നസ്രിയ, കൂടെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വന്നത്. ട്രാന്‍സ് എന്ന ചിത്രത്തില്‍ താരദമ്പതികള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ, താരദമ്പതികളുടെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഈദ് മുബാറക് ആയിട്ടും എന്താണ് ഇരുവരുമൊത്തുള്ള ഫോട്ടോകള്‍ എത്താത്തത് എന്ന് നോക്കിയിരിക്കുന്ന ആരാധകര്‍ക്കിടയിലേക്കാണ് പുതിയ ഫോട്ടോകളുമായി താരദമ്പതികള്‍ എത്തിയിരിക്കുന്നത്.


നസ്രിയയാണ് ഫോട്ടോകള്‍ തന്റെ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഫഹദിന്റേയും നസ്രിയയുടേയു ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്.. ആരാധകര്‍ക്ക് ഈദ് മുബാറക്ക് ആശംസകളും ഇരുവരും നേരുന്നുണ്ട്.ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഫഹദിന്റേയും നസ്രിയയുടേയു ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്.. ആരാധകര്‍ക്ക് ഈദ് മുബാറക്ക് ആശംസകളും ഇരുവരും നേരുന്നുണ്ട്.

Leave a comment

Your email address will not be published.