എന്റെയും ഷഫ്‌നയുടേയും വിവാഹ ജീവിതം അധികം മുന്നോട്ട് പോവില്ലെന്ന് വരെ ചിലർ പറഞ്ഞിരുന്നു: സജിൻ


സൂപ്പർഹിറ്റ് സിരിലുകൾ സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ചാനലിൽ അടുത്തിടെയെത്തിയ പരമ്പരയാണ് സാന്ത്വനം സീരിയൽ. മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരിലേക്ക് പുത്തൻ കാഴ്ച വിസ്മയമൊരുക്കുന്ന സാന്ത്വനത്തിൽ നടി ചിപ്പിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമ്മ മനസ്സിന്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് മിനിസ്‌ക്രീൻ സീരിയൽ പ്രേക്ഷകരിലേക്ക് ചിപ്പിയെ അവതരിപ്പിച്ചിരിക്കുന്നത്. രാജീവ് പരമേശ്വറാണ്‌ നായകനായി എത്തുന്നത് ശാസിച്ചും സ്‌നേഹിച്ചും ഒരച്ഛന്റെ വാത്സല്യം നൽകി ഒരു ഏട്ടൻ എന്ന

വിശേഷണത്തോടെയാണ് സാജൻ സൂര്യയുടെ പുതിയ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത അതേ സമയം പരമ്പരയിൽ ചിപ്പിയുടെ സഹോദരനെ അവതരിപ്പിക്കുന്നത് സജിൻ ടിപി എന്ന നടനാണ്. തൃശൂർ അന്തിക്കാട്ട് കാരനാണ് സജിൻ. സീരിയൽ രംഗത്ത് പുതുമുഖ താരം കൂടിയാണ് സജിൻ. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമ സീരിയൽ താരമായ ഷഫ്‌നയാണ് താരത്തിന്റെ ജീവിതസഖി. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്. സുന്ദരി എന്ന പാരമ്പ രയിലൂടെയാണ് ഷഫ്‌ന മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരം കൂടിയാണ് ഷഫ്ന.ഷഫ്നക്ക് പിന്നാലെ അഭിനയ മേഖലയിലേക്ക് ചുവട് വച്ചിരിക്കുകയാണ് സജിൻ ഇപ്പോൾ
ഇപ്പോളിതാ വിവാഹജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ഞങ്ങളുടെ വിവാഹ ജീവിതം അധികം മുന്നോട്ട്

പോവില്ലെന്നായിരുന്നു ചിലരൊക്കെ പറഞ്ഞത്. വിവാഹവുമായി ബന്ധപ്പെട്ട് പല കമന്റുകളും കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. നല്ല സുഹൃത്തുക്കളാണ് ഞാനും ഷഫ്നയുമെന്ന് സജിൻ പറയുന്നു യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾരണ്ടാളും. 4 വർഷത്തെ പ്രണയത്തിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷവും സന്തുഷ്ടവതിയാണ് താനെന്ന് ഷഫ്നയും പറയുന്നു. വിവാഹ ശേഷവും ഷഫ്ന അഭിനയം തുടരുന്നതിന് സജിന് എതിർപ്പില്ലായിരുന്നു. വീണ്ടും അഭിനയിക്കാനായിരുന്നു ഇക്ക പറഞ്ഞതെന്ന് ഷഫ്ന പറയുന്നത് വിവാഹ ശേഷം താൻ അഭിനയിക്കില്ലെന്ന തരത്തിൽ പറഞ്ഞിട്ടില്ല. ആരൊക്കെയോ താൻ അഭിനയം നിർത്തിയതായി പ്രചരിപ്പിക്കുകയായിരുന്നു. അഭിനയത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുന്നതിന് ഇടയിലായിരുന്നു സീരിയലിൽ നിന്നും വിളി വന്നത്. രണ്ടുവീട്ടുകാരും അഭിനയ ജീവിതത്തിന് മികച്ച പിന്തുണയാണ് നൽകുന്നതെന്നും താരം പറയുന്നു.

Leave a comment

Your email address will not be published.