


മലയാളസിനിമയിൽ ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്ന താരങ്ങളാണ് ശാലിനിയും സഹോദരി ശ്യാമിലിയും. ഇരുവരും മലയാളികളുടെ ഹൃദയം കവർന്നവർ എന്ന് നിസംശയം പറയാം. വളരെ ചെറുപ്പത്തിൽ തന്നെ എല്ലാ മലയാളികളുടെയും ഇഷ്ടം ഇവർ പിടിച്ചുപറ്റി. പ്രേക്ഷകർ ഹൃദയത്തിലേറ്റിയ നിരവധി കഥാപാത്രങ്ങളും ഇവർ അവതരിപ്പിച്ചു. മലയാളികൾ ഇന്നും ഏറെ ഇഷ്ടപ്പെടുന്ന സഹോദരിമാരാണ് ഇരുവരും. അതിനാൽ തന്നെ ഇവരുടെ വിശേഷങ്ങളറിയാൻ എല്ലാവരും കാത്തിരിക്കുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ ഇരുവരു


സജീവമാണ്. വളരെ അടുത്ത ബന്ധമാണ് ഈ സഹോദരിമാർ തമ്മിലുള്ളത്. തങ്ങളുടെ എല്ലാ രഹസ്യങ്ങളും ഇവർ പരസ്പരം പങ്കുവയ്ക്കാറുണ്ട്. മിക്കപ്പോഴും പൊതുസ്ഥലങ്ങളിൽ രണ്ടുപേരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഈ സമയം ആരാധകർക്ക് ഒരു വലിയ വിരുന്നു ആണ്. ഇവരുടെ ചിത്രങ്ങൾ ആരാധകർ എല്ലാവരും ആഘോഷം ആകുകയും ചെയ്യുന്നു. ഇപ്പോഴിതാ പുതിയ ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്.
ശ്യാമിലിയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധിപേർ ശ്യാമിലിയെ പിന്തുടരുന്നുണ്ട് ഇൻസ്റ്റഗ്രാമിൽ. ഗേൾസ് വിൽ ബി ഗേൾസ്



എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ താരം പങ്കുവെച്ചത്. വളരെ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളിൽ ഇരുവരും ഉള്ളത്. ശാലിനി ഇപ്പോൾ സിനിമയിൽ സജീവമല്ല. വിവാഹശേഷമാണ് സിനിമയിൽനിന്നും താരം ഇടവേള എടുത്തത്. രണ്ടു കുട്ടികളുടെ അമ്മയാണ് എന്ന് ഒറ്റ നോട്ടത്തിൽ പറയില്ല എന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
ശാലിനിയെ പൊതുചടങ്ങുകളിൽ എല്ലാം അപൂർവ്വമായി മാത്രമേ കാണാറുള്ളൂ. ശ്യാമിലി ഒയേ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് ഗംഭീരമാക്കി. ഇപ്പോൾ പഠനത്തിൽ മുഴുകിയിരിക്കുകയാണ് താരം. എന്തായാലും ഇരുവരും ചിത്രത്തിൽ വളരെ സുന്ദരികൾ ആയിട്ടുണ്ട് എന്നാണ് ആരാധകരുടെ പക്ഷം. പ്രായം തീരെ തോന്നിക്കുന്ന ഇല്ല എന്നും ഇവർ പറയുന്നു.