ചിരഞ്ജീവിയും മകൻ രാം ചരൺ തേജയും മുഴുനീള വേഷത്തിൽ എത്തുന്ന ആദ്യചിത്രമാണ് ആചാര്യ. ഇതിലെ നായികമാരായി തുടക്കത്തിൽ നിശ്ചയിച്ചത് ഇതിൽ നായികമാരായി നിശ്ചയിച്ചത് കാജൽ അഗർവാളും പൂജ ഹെഗ്ഡെ ആണ്. എന്നാൽ പിന്നീട് കാജൽ ചിത്രത്തിൽ നിന്നും പിൻവാങ്ങിയിരുന്നു. ഇപ്പോഴിതാ അതിനുള്ള കാരണം പറയുകയാണ് സംവിധായകൻ. തൃഷ ചെയ്യാനിരുന്ന വേഷമാണ് കാജൽ ചെയ്യാൻ തുടങ്ങിയത് എന്ന് സംവിധായകൻ കൊരട്ടാല ശിവ പറയുന്നു. ചിരഞ്ജീവിയുടെ നായികയായിട്ടാണ് അവർ എത്തിയത്. ഇരുവരും തമ്മിലുള്ള ഒരു ഗാനരംഗം ചിത്രീകരിക്കാൻ തീരുമാനിച്ചു. ചിലത്

ചിത്രീകരിക്കുകയും ചെയ്തു. എന്നാൽ അവരെ പോലെ താരമൂല്യമുള്ള ഒരാൾക്ക് അതുപോലെ ഒരു വേഷം കൊടുത്താൽ അവരോട് കാണിക്കുന്ന നീതികേട് ആവും എന്ന് തോന്നി.
അല്പം തമാശ നിറഞ്ഞ കഥാപാത്രമാണ് ഇത്. ആദി ലോക ഡൗൺ മുൻപുള്ള സമയം ചില രംഗങ്ങൾ ചിത്രീകരിച്ചു. ലോക്ക് ഡൗൺ സമയം ആ രംഗങ്ങൾ താൻ ഇരുന്നു കണ്ടു. അപ്പോൾ വേറെ പണിയൊന്നും

ഇല്ലായിരുന്നു. അങ്ങനെ പല തവണ കണ്ടു. അപ്പോഴാണ് തനിക്കൊരു പന്തികേട് തോന്നിയത്. അതിനെക്കുറിച്ച് വീണ്ടും ആലോചിച്ചപ്പോൾ ശരിയാണ് എന്ന് തോന്നി.
ഇതിനെക്കുറിച്ച് അവരോട് താൻ സംസാരിച്ചു. ഇത് കേട്ടപ്പോൾ തന്നെ വളരെ സന്തോഷത്തോടെ അവർ പിൻവാങ്ങാം എന്ന് സമ്മതിച്ചു. അടുത്ത നായിക ആരാണ് എന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.