അഭിനയത്തില്‍ കഴിവുണ്ടായിട്ടും കുറച്ചുകാലം സിനിമയില്‍ നിന്ന് , പിന്നീട് അവരുടേതായ ലോകത്തേക്ക് പോയ നിരവധി താരങ്ങളെ നമുക്ക് അറിയാം. അതിലൊരാളാണ് നടി മീരാനന്ദന്‍. ഒരുകാലത്ത് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ മീരയെ തേടിയെത്തിയിരുന്നു. നാടന്‍ പെണ്‍കുട്ടിയായി സിനിമയിലെത്തിയ മീര പിന്നീട് ദുബായിയിലേക്ക് പോവുകയായിരുന്നു. ഇന്ന് റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം.
നാടന്‍ വേഷങ്ങളില്‍ കണ്ടിരുന്ന മീരയെ പിന്നീട് മോഡേണ്‍ വേഷങ്ങളില്‍ കണ്ടപ്പോള്‍ നടിക്കുന്നേരെ വിമര്‍ശനവും

ശക്തമായി. എന്നാല്‍ ഒന്നിനു മുന്നിലും തോറ്റു കൊടുക്കാതെ , കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വീണ്ടും വീണ്ടും പങ്കുവെച്ചു കൊണ്ടിരുന്നു ഈ താരം.
ഇപ്പോഴിതാ സാരി അണിഞ്ഞുള്ള അതിമനോഹരമായ ഫോട്ടോഷൂട്ട് ആണ് മീര നടത്തിയത്. സിമ്പിള്‍ ലുക്കിലാണ് ഈ ഫോട്ടോയില്‍ താരം എത്തിയത്. മീര ഉടുത്ത സാരിയെ കുറിച്ച് നിരധി കമന്റ് ഇതിനു താഴെ വരുന്നുണ്ട് , താരത്തിന്റെ ലുക്കിനെ കുറിച്ചും ആരാധകര്‍ പറയുന്നു.
അതേസമയം മലയാളം ടെലിവിഷന്‍ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ നല്ലൊരു മോഡലിംഗ് കൂടിയാണ് മീര.സിനിമയിൽ നിന്ന് വിട്ടു നിന്നിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും താരം ഇതുവരെ വിവാഹിതയായി കിട്ടില്ല എന്നാൽ താരത്തിനെ ആരാധകരെല്ലാം എപ്പോഴാണ് വിവാഹിതയാകുന്നത് എന്നാണ് അന്വേഷിക്കുന്നത് ഇപ്പോൾ

അതിനുള്ള മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ് സമയമാകുമ്പോൾ അതു നടക്കുമെന്നാണ് അതിനെക്കുറിച്ച് പറയാനുള്ളത് ഞാൻ ഇപ്പോൾ കല്യാണം കഴിക്കാം എന്ന് വിചാരിച്ചാൽ അതിനുള്ള സമയമായി അല്ലെങ്കിൽ അത് നടക്കുകയുമില്ല മനസ്സിനിണങ്ങിയ ഒരാൾ വരട്ടെ അപ്പോൾ നോക്കാം എന്തായാലും ഈ അടുത്ത് ഒന്നും നടക്കില്ല എന്ന് തോന്നുന്നു എന്നു മീരാ നന്ദൻ പറയുന്നു