മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് ഗായത്രി സുരേഷ്. ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ നായികയായി അരങ്ങേറുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി താരം അഭിനയിച്ചിട്ടുണ്ട്. തൻറെ നിലപാടുകൾ തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തി ആണ് താരം. ഇതിൻറെ പേരിൽ നിരവധി ട്രോളുകളും ഗായത്രി ക്കെതിരെ ഉണ്ടാവാറുണ്ട്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന് താരം വ്യക്തമാക്കിയതാണ്.


തനിക്കെതിരെ വന്ന ട്രോളുകൾ കാരണമായിരിക്കാം ചില അവസരങ്ങൾ കിട്ടാതിരുന്നത് എന്ന് താരം പറയുന്നു. തന്നെ സിനിമയിൽ എടുത്താൽ അത് നെഗറ്റീവ് ആയി സിനിമയേ ബാധിക്കുമെന്ന് ആളുകൾ കരുതിയിട്ടുണ്ടാവും. വലിയ സംവിധായകരോടൊപ്പം സിനിമ ചെയ്യാൻ ആർക്കാണ് താല്പര്യം ഇല്ലാത്തത്. അവർക്ക് താൻ നല്ലൊരു നടിയാണ് എന്ന് തോന്നിയിട്ടുണ്ടാവില്ല.
അതായിരിക്കും തന്നെ സിനിമകളിലേക്ക് ഷാഫി സാറിൻറെ കൂടെ വർക്ക് സിദ്ധാർത്ഥ് ശിവയുടെ കൂടെ ഒക്കെ വർക്ക്

ചെയ്തിട്ടുണ്ട്. തൻറെ വാല്യൂസ് കളഞ്ഞാൽ ഒന്നിനും തയ്യാറല്ല. താരം പറയുന്നു. താരം നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാഹി.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കേന്ദ്രഭരണപ്രദേശമായ മാഹിയുടെ പശ്ചാത്തലത്തിലൂടെ യാണ് കഥ നടക്കുന്നത്. നവാഗതനായ സുരേഷ് കുറ്റ്യാടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനീഷ് ജി മേനോൻ ആണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുഴുക്കുടിയനായ ഒരു കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ സ്നേഹിക്കുന്ന മദ്യ വിരോധിയായ നായികയായാണ് ചിത്രത്തിൽ ഗായത്രി എത്തുന്നത്.