ആറാട്ടിന്റെ റിലീസിംഗ് തീരുമാനങ്ങളുമായി ബി ഉണ്ണികൃഷ്ണൻ.

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. മോഹൻലാലിനെ നായകനാക്കി ചിത്രമൊരുക്കുന്നത് പ്രശസ്ത സംവിധായകനായ ബി ഉണ്ണികൃഷ്ണൻ ആണ്. കോവിഡ് പശ്ചാത്തലത്തിൽ ചിത്രീകരണം പൂർത്തിയാക്കിയ ആറാട്ട് എന്നാണ് തീയേറ്ററിൽ എത്തുക എന്ന് ആരാധകർ ഉറ്റുനോക്കുകയാണ്. ഇതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.

ആർ ഒരു തീയേറ്റർ എക്സ്പീരിയൻസ് ആയിരിക്കും അതുകൊണ്ടുതന്നെ കോവിഡ പശ്ചാത്തലം മാറിയതിനു ശേഷം മാത്രമായിരിക്കും ചിത്രം റിലീസിന് എത്തിക്കുക. തിയേറ്റർ തുറക്കാൻ എത്ര നാൾ എടുത്താലും കാത്തിരിക്കാൻ തയ്യാറാണ് എന്നാണ് സംവിധായകൻ പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ആറാട്ടിന് ടീസറിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ലാലേട്ടൻ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ചിത്രം ഒരു മാസ് മസാല പടം ആയിരിക്കുമെന്ന് മുൻപേതന്നെ ബി ഉണ്ണികൃഷ്ണൻ തുറന്നുപറഞ്ഞിരുന്നു കൂടാതെ കുടുംബസമേതം തിയേറ്ററിൽ പോയി ആസ്വദിക്കാൻ കഴിയുന്ന ഒരു കോമഡി സബ്ജക്ടാണ് ചിത്രം എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഏറെ നാളുകൾക്കു ശേഷം എ ആർ റഹ്മാൻ സംഗീതം നൽകുന്ന ചിത്രമെന്ന പ്രത്യേകത കൂടി ആറാട്ടിന് ഉണ്ട്.

എന്തായാലും കൂടി പശ്ചാത്തലം മാറി തീയറ്ററിൽ ഒരു ദൃശ്യവിരുന്ന് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ഉണ്ണികൃഷ്ണനും അണിയറപ്രവർത്തകരും. ഏറെ നാൾക്ക് ശേഷം ലാലേട്ടന്റെ ജീവിക്കുന്ന ഒരു കോമഡി ഫാമിലി ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

MENU

Comments are closed.