


മലയാള ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന രണ്ട് താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്. ഇരുവരുടെയും വിവാഹം ഈ അടുത്ത് ഇടയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്, സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു അത്. വിവാഹത്തിന് ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. നിരവധി വാർത്തകളാണ് ഇവരെപ്പറ്റി കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത്, ഇരുവരും പുതിയ ഫ്ലാറ്റിലേക്ക് താമസം മാറി.


ഇരുവരും അറിഞ്ഞുകൊണ്ട് രേഖയെ വിവാഹത്തിനു ക്ഷണിച്ചില്ല എന്നൊക്കെ തരത്തിലുള്ള നിരവധി വിവാദങ്ങൾ എത്തിയപ്പോൾ മൃദുല ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇങ്ങനെയുള്ള വ്യാജ വാർത്തകളോട് പ്രതികരിക്കാൻ ഞങ്ങൾക്ക് ഇപ്പോൾ സമയമില്ല ഞങ്ങളുടെ കുടുംബ ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് ഞങ്ങൾ ഇപ്പോൾ എന്നായിരുന്നു പ്രതികരിച്ചത് എന്നാൽ ഇപ്പോൾ ഈ വ്യാജവാർത്തകളോട് യുവ കൃഷ്ണ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.


വിവാഹശേഷം ഒരു മൃദുല പാലുകാച്ചി കേറിയത് ഞങ്ങൾ വിവാഹശേഷം വാങ്ങി ഫ്ലാറ്റ് അല്ല മൂന്ന് വർഷങ്ങൾക്കു മുമ്പ് ഞാനും എന്റെ അമ്മയും ഗുരുവായൂർ വാങ്ങിയ ഫ്ലാറ്റാണ് അതെന്നാണ് യുവ കൃഷ്ണ പറയുന്നത്. പല യൂട്യൂബ് ചാനലുകളും അവരുടെ റീച്ച് കൂട്ടാൻ വേണ്ടിയാണ് ഇങ്ങനെ വ്യാജവാർത്തകൾ ഉണ്ടാക്കുന്നതെന്ന് ആരും ഞങ്ങളെ മനഃപൂർവം ദ്രോഹിക്കാൻ വേണ്ടി ചെയ്യുന്നതല്ല ഇതെന്നും ഞങ്ങൾക്കറിയാം എന്നും യുവ കൃഷ്ണ പറയുന്നു.