


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നസ്രിയ നസീം. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ച് സ്റ്റാർ സിംഗർ ജൂനിയർ എന്ന പരിപാടിയുടെ അവതാരിക ആയിരുന്നു താരം. ഇവിടെനിന്നും ആണ് താരം സിനിമയിലെത്തുന്നത്. പളുങ്ക് എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് താരം സിനിമയിൽ അരങ്ങേറുന്നത്. മമ്മൂട്ടി ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
പിന്നീട് മമ്മൂട്ടി തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പ്രമാണി എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ സിനിമയിൽ ഫഹദ് ഫാസിൽ ആയിരുന്നു നസ്രിയയുടെ സഹോദരനായി എത്തിയത്. പിന്നീട് ഇവർ ഒരുമിച്ചു സിനിമയിലും നായികാനായകന്മാർ ആയി അഭിനയിക്കുകയും പിന്നീട് ജീവിതത്തിലും ഇവർ ദമ്പതികൾ ആയി മാറുകയും ചെയ്തു. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ദമ്പതിമാരിൽ ഇവരും ഉണ്ട്.



മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് ഇന്ന് നസ്രിയ. എങ്കിലും കഴിഞ്ഞ കുറേവർഷങ്ങളായി താരം സിനിമയിൽ ഒന്നും ഒന്നു വിട്ടു നിൽക്കുകയായിരുന്നു. ട്രാൻസ് എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.
അൻവർ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയിൽ ആണ് നസ്രിയ നസീം നായികയായി എത്തുന്നത്. ആരൊക്കെ ആയിരിക്കും ഈ സിനിമയിലെ നായകന്മാർ എന്നറിയുമോ? പ്രണയം മോഹൻലാലും കാളിദാസ ജയറാമും ആയിരിക്കും സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉസ്താദ് ഹോട്ടൽ എന്ന സിനിമയ്ക്ക് ശേഷം അഞ്ജലി മേനോൻ ഒരുക്കുന്ന തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്ക് ഉണ്ട്. കൂടെ എന്ന സിനിമയിലായിരുന്നു എന്ന് നസ്രിയ



അവസാനമായി പ്രത്യക്ഷപ്പെട്ടത്. അഞ്ജലി മേനോനായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. ഉടൻ ചിത്രീകരണം തുടങ്ങാനിരിക്കുന്ന ചിത്രത്തിന് ഇതുവരെ ഔദ്യോഗികമായി പേരിട്ടിട്ടില്ല.