മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാനിയ ഈയ്യപ്പൻ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു താരം. ഇവിടെനിന്നും ആണ് താരം സിനിമയിലെത്തുന്നത്. ബാല്യകാലസഖി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. മമ്മൂട്ടി ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
അതേസമയം ക്വീൻ എന്ന സിനിമയാണ്

ഇവരുടെ കരിയർ മാറ്റിമറിച്ചത് എന്ന് വേണമെങ്കിൽ പറയാം. ചിന്നു എന്ന കഥാപാത്രത്തെയായിരുന്നു താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. ഇന്ന് ഏറെ വിമർശനങ്ങൾ കേൾക്കുന്നുണ്ട് എങ്കിലും ഇറങ്ങിയ സമയത്ത് വലിയ തരംഗം തന്നെയായിരുന്നു ഈ സിനിമ സൃഷ്ടിച്ചത്. ധാരാളം ആരാധകരെ ആണ് ഈ ഒറ്റ സിനിമകൊണ്ട് സാനിയ സ്വന്തമാക്കിയത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം നടത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. പലപ്പോഴും

അതീവ ഗ്ലാമറസ് ആയിട്ടാണ് താരം ചിത്രങ്ങളിലെല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നത്. മിക്കപ്പോഴും നല്ല കമൻറുകൾ ആയിരിക്കും ചിത്രങ്ങൾക്ക് താഴെ വരുന്നത് എങ്കിലും ഒരു വിഭാഗം ആളുകൾ എപ്പോഴും കമൻറുകൾ മാത്രമായിരിക്കും ഇടുന്നത്. എന്നാൽ ഇത്തരക്കാരെ താരം മൈൻഡ് ചെയ്യാറില്ല എന്നതാണ് സത്യം.
ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു പുതിയ

യാത്ര ആരംഭിക്കുകയാണ് എന്നാണ് താരം പറയുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിവിൻ പോളി ആണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സല്യൂട്ട് എന്ന് ദുൽഖർ സൽമാൻ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സാനിയയും രംഗത്തെത്തിയിരുന്നു.