എൽസമ്മ എന്ന ആൺകുട്ടി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ തന്റേതായ ഒരിടം കണ്ടെത്തിയ അഭിനേത്രിയാണ് ആൻ അഗസ്റ്റിൻ. തന്റെ പിതാവിന്റെ അഭിനയ മികവുകളെല്ലാം തന്നെ ആനിനും പകർന്നു കിട്ടിയിട്ടുണ്ടെന്ന് തന്നെപറയാം. അഗസ്റ്റിന് മലയാളികൾ നൽകിയിരുന്ന സ്നേഹം മകൾക്കും നൽകി.
2010 ലെ ആദ്യചിത്രത്തിന് ശേഷം തൊട്ടടുത്ത വർഷത്തിൽ പുറത്തിറങ്ങിയ അർജുൻ സാക്ഷി എന്ന ചിത്രത്തിലെ

അഞ്ജലി എന്ന കഥാപാത്രവും . ഓർഡിനറിയിലെ അന്നയും ഡാ തടിയാ എന്ന ചിത്രത്തിലെ ആൻമേരി താടിക്കാരനുമൊക്കെ അഭിനയ ജീവിതത്തിലെ തുടക്കത്തിൽ തന്നെ ആനിനെ തേടിയെത്തിയ വേഷങ്ങളാണ്. 2013 ൽ ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന അവാർഡും താരത്തിന് ലഭിച്ചു.
വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേളക്ക് എടുത്ത ആൻ ഇടയ്ക്ക് നീന, സോളോ എന്നീ ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. ആൻ മലയാള മനോരമ വനിതയ്ക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തീരുമാനങ്ങൾ പെട്ടന്ന് എടുക്കുന്ന ആളായത് കൊണ്ട് ചെയ്ത പലകാര്യങ്ങളും തെറ്റായിപോയിട്ടുണ്ടെന്ന് ആൻ പറയുന്നു.


പക്ഷെ എടുത്ത തീരുമാനങ്ങളിൽ കുറ്റബോധവുമില്ലെന്നും തെറ്റായ ആ തീരുമാനങ്ങൾ കൊണ്ടാണ് ഇന്നു സന്തോഷത്തോടു കൂടി ഇരിക്കുന്നതെന്നും ആൻ കൂട്ടി ചേർത്തു. |വിധിയിൽ വിശ്വസിക്കുന്ന ആളാണു ഞാൻ. ജീവിതത്തിൽ ഇതെല്ലാം എ ന്നായാലും സംഭവിക്കേണ്ടതു തന്നെയായിരുന്നു. തെറ്റുകൾ മനസ്സിലാക്കി മുന്നോട്ടു നടക്കാനായെന്നത് വലിയ കാര്യമായി തോന്നുന്നു.” ആൻ അഗസ്റ്റിൻ വ്യക്തമാക്കി.


അങ്ങനെ എടുത്ത തീരുമാനമായിരുന്നു വിവാഹംമെന്നും പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നതിനെ കുറിച്ച് അറിയില്ലെങ്കിലും ജീവിതത്തിൽ‌ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി തന്നെ കാണുന്ന ആളെന്നും അൻ അഭിമുഖത്തിൽ പറഞ്ഞു.
അതിനെ കുറിച്ചൊന്നും ആലോചിക്കാറില്ല. ഞാൻ മാത്രം ഉൾപ്പെട്ട കാര്യമാണല്ലോ. അത് എനിക്കു മാത്രം അറിയാവുന്ന ഒന്നായി നിൽക്കട്ടെ അല്ലേ? ഇതാണ് ജീവിതം. എല്ലാവർക്കും പ്രശ്നങ്ങളില്ലേ? എന്നെക്കാൾ എത്രയോ വലിയ സങ്കടങ്ങൾ നേരിടുന്നവരുണ്ടാകും” ആൻ മനസ് തുറന്നു.