മിനിസ്‌ക്രീനിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മിയാ ജോർജ്. അൽഫോൺസാമ്മ എന്ന സീരിയലൂടെ അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് സിനിമയിൽ എത്തി തിളങ്ങി നിൽക്കുകയാണ് നടി. നായികയെന്നോ സഹനടിയെന്നോ വ്യത്യാമില്ലാതെ സിനിമ തിരഞ്ഞെടുക്കുന്ന നടി നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ വതരിപ്പിച്ചു വളരെ പെട്ടന്ന് തന്നെ മിയ മലയാള സിനിമയിൽ മുൻ നിര നായികമാരുടെ ലിസ്റ്റിൽ ഇടം നേടി. നായികയായി മലയാളത്തിലും തമിഴിലും തെലുങ്കിലും താരം തിളങ്ങി. ഒട്ടുമിക്ക

സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും എല്ലാം ഒപ്പം അഭിനയിച്ച മിയയ്ക്ക് ആരാധകരും ഏറെയാണ്. 2020 ലെ ലോക്ക് ഡൗൺ സമയത്താണ് ബിസിനസ് കാരനായ അശ്വിൻ ഫിലിപ്പും മിയയുമായുള്ള വിവാഹം നടന്നത് വിവാഹശേഷം തങ്ങൾക്ക് ഒരു ആൺകുട്ടി ജനിച്ച വിവരം കുഞ്ഞു പിറന്നതിനു ശേഷമാണ് മിയ പ്രേക്ഷകരെ അറിയിച്ചതും. താൻ അമ്മയായ വിവരം പ്രസവ ശേഷം മാത്രം സോഷ്യൽ മീഡിയയിൽ കൂടി പുറത്ത് വിട്ടതിനു നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി എത്തിയത്.
ഇപ്പോഴിതാ ഒരു പരുപാടിയിൽ വെച്ച് തനിക്ക് മിസ് കേരള മത്സരത്തിൽ പങ്കെടുക്കാൻ പറ്റിയതിനെ കുറിച്ച് മിയ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നെടുന്നത്. മിയയുടെ

വാക്കുകൾ ഇങ്ങനെ, മിസ് കേരളം ഫിറ്റ്‌നസ്സിലേക്കുള്ള പരസ്യം പത്രത്തിൽ കണ്ടു അമ്മയാണ് എനിക്ക് വേണ്ടി എന്റെ പേരും ഫോട്ടോയും ഒക്കെ വെച്ച് അഡ്രസിലേക്ക് കത്ത് അയച്ചത് ആ സമയത്ത് ഒന്നും ഞാൻ ഇത് അറിഞ്ഞിരുന്നില്ല. പിന്നെ എനിക്ക് സെലെക്ഷൻ കിട്ടിയെന്നു പറഞ്ഞു അവരുടെ മറുപടി വന്നപ്പോൾ ആണ് ‘അമ്മ ഈ കാര്യം എന്നോട് പറയുന്നത് പോലും. കൊച്ചിയിൽ വെച്ചായിരുന്നു മത്സരം നടക്കുന്നത്. എനിക്ക് മത്സരത്തിൽ പങ്കെടുക്കാൻ ഒട്ടും ഇഷ്ട്ടം ഇല്ലായിരുന്നു. എങ്കിലും ‘അമ്മ നിർബന്ധിച്ച് അമ്മയുടെ നിർബന്ധ പ്രകാരം ആണ് മത്സരത്തിൽ പങ്കെടുക്കാനായി ഞാൻ പോകുന്നത്.