സിനിമ താരങ്ങളുടെ പ്രതിഫലം അറിയാന്‍ ആരാധകര്‍ക്ക് വലിയ താല്പര്യമാണ്. ഇടയ്ക്കിടെ ഇതുസംബന്ധിച്ച ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍, അതുപോലെ കുറവ് പ്രതിഫലം കൈപ്പറ്റുന്ന താരങ്ങള്‍, ഒറ്റയടിക്ക് പ്രതിഫലം കൂട്ടിയ താരങ്ങള്‍ ഇവരെക്കുറിച്ചുള്ള ചര്‍ച്ച നേരത്തെ സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇപ്പോഴിതാ സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ ലേഡി ആയ നയന്‍താര ഒറ്റയടിക്ക് പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണ്.


തന്റെ അടുത്ത സിനിമയ്ക്കുവേണ്ടി 10 കോടിയാണ് നയന്‍താര പ്രതിഫലമായി വാങ്ങിയത്. ജയം രവിയെ നായകനാക്കി അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയാണ് നായിക. ഈ ചിത്രത്തിനുവേണ്ടിയാണ് 20 ദിവസത്തെ ഷൂട്ടിംഗിനായി 10 കോടി താരം വാങ്ങിച്ചത്. നേരത്തെ അഞ്ച് കോടി ആയിരുന്നു നയന്‍താരയുടെ പ്രതിഫലം. ഒറ്റയടിക്ക് ആണ് ഇത് പത്ത് കോടിയിലേക്ക് നയന്‍താര എത്തിച്ചത്. ഇതോടെ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടി ഇപ്പോള്‍ നയന്‍താര ആയിരിക്കുകയാണ്. അതേസമയം അവതരണത്തിലൂടെ

കടന്നുവന്ന നയന്‍താര ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് എത്തിയത് വളരെ കഷ്ടപ്പെട്ട് തന്നെയാണ്. തുടക്കത്തില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നയന്‍താര നേരിട്ടിരുന്നു. ഇതെക്കുറിച്ചെല്ലാം നടി പറയുകയും ചെയ്തിട്ടുണ്ട്. പിന്നീടാണ് നയന്‍താര മറ്റു ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയതും , ഇന്ന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു നടി കൂടിയാണ് നയന്‍താര.
ഈ അടുത്ത് നയന്‍താരയുടെ വിഘ്‌നേശ്വിന്റെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഇതില്‍ യാതൊരു പ്രതികരണവും താരങ്ങള്‍ നടത്തിയിട്ടില്ല. ഈ അടുത്ത് വിവാഹം ഉണ്ടാകുമെന്ന് നേരത്തെ നയന്‍താര പറഞ്ഞിരുന്നു.