റായ് ലക്ഷ്മി യെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് താരം. ഒരു സമയം റായ് ലക്ഷ്മി മലയാളത്തിൽ സജീവമായിരുന്നു. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും താരം സജീവമായിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
തികച്ചും പുതിയ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. റായ് ലക്ഷ്മിയുടെ മെയ്ക്ക് ഓവർ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് പ്രേക്ഷകർ. ജിമ്മിൽ

നിന്നും പങ്കുവച്ച ചിത്രങ്ങളാണ് ഇവ. മാറ്റം ഭയപ്പെടുത്തുന്നതാണ്, പക്ഷേ അനിവാര്യമാണ്. ചിത്രങ്ങൾക്ക് കീഴിൽ താരം കുറിച്ചത് ഇങ്ങനെ. ഒരു മോഡൽ ആയിരുന്നു താരം. ഇവിടെനിന്നാണ് ലക്ഷ്മി റായി സിനിമയിലെത്തുന്നത്.
കർക കസദര എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലക്ഷ്മി റായി അരങ്ങേറുന്നത്. പിന്നീട് പല ചിത്രങ്ങളിലും താരം അഭിനയിക്കുകയുണ്ടായി. ഇതിനു ശേഷം മലയാളത്തിലും താരം അഭിനയിച്ചു. റോക്ക് ആൻഡ് റോൾ എന്ന സിനിമയിലൂടെ ആയിരുന്നു മലയാളത്തിൽ താരം അരങ്ങേറിയത്. പിന്നീട് ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, അണ്ണൻതമ്പി

തുടങ്ങിയ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും നായികയായാണ് താരം കൂടുതലും അഭിനയിച്ചത് എന്നതും ശ്രദ്ധേയം.
ഇതിനിടെ ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു. ന്യൂമറോളജി പ്രകാരം പേരിൽ മാറ്റം വരുത്തുകയും ചെയ്തു. റായ് ലക്ഷ്മി എന്ന മാറ്റമാണ് വരുത്തിയത്. ബോളിവുഡ് ചിത്രമായ ജൂലി രണ്ടിന് വേണ്ടി വൻ മേക്ക്ഓവർ താരം നടത്തിയിരുന്നു. ഈ ശരീരം ഇങ്ങനെ ആവാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഴയ തന്നെ തനിക്ക് ഓർക്കാൻ പറ്റുന്നില്ല. ഇങ്ങനെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച അതിൽ സന്തോഷമുണ്ട്. താരം പറയുന്നു.