എന്തിലും തമാശയുടെ രസം ചേർക്കുന്ന മിനിസ്‌ക്രീൻ താരമാണ് അലീന പടിക്കൽ, സീരിയലുകളിൽ വില്ലത്തി വേഷം ചെയ്തിട്ടുണ്ട് എങ്കിലും റിയൽ ലൈഫിൽ അങ്ങേയറ്റം ഹ്യൂമർ സെൻസ് ആണ് അലീനയ്ക്ക്. വിവാഹ ശേഷവും അതിന് വലിയ മാറ്റങ്ങളൊന്നും വന്നില്ല. സ്വാസിക അവതരിപ്പിയ്ക്കുന്ന റെഡ് കാർപെറ്റ് എന്ന മിനിസ്‌ക്രീൻ ഷോയിൽ എത്തിയപ്പോൾ ആണ് കല്യാണം കഴിച്ചു എന്ന കാര്യം പോലും താൻ മറന്ന് പോയ ഒരു ദിവസത്തെ കുറിച്ച് ചിരിയോടെ അലീന പടിക്കൽ വിവരിച്ചത്.


റെഡ് കാർപെറ്റിൽ സീരിയൽ നടൻ ജിത്തുവിനൊപ്പമാണ് അലീന പടിക്കൽ എത്തിയത്. എന്തുകൊണ്ടാണ് രോഹിത്തിനെ കൂടെ കൂട്ടാതിരുന്നത് എന്ന ചോദ്യത്തിന് ആദ്യം തന്നെ അലീന മറുപടി നൽകി. ക്യാമറയുടെ മുന്നിൽ വരാൻ തീരെ താത്പര്യമില്ലാത്ത ആളാണ് രോഹിത്ത്. കല്യാണത്തിന് മാത്രമാണ് എനിക്കൊപ്പം വന്നിട്ടുള്ളത്. അല്ലാത്തിടത്ത് നീ പോയിക്കോളൂ, നോ പ്രോബ്ലം ലെവൽ ആണ്. ക്യാമറ ഇല്ലെങ്കിൽ ആരോടും വളരെ നന്നായി സംസാരിക്കും.
കല്യാണ ശേഷം ജീവിതത്തിൽ എന്തെങ്കിലും മാറ്റം തോന്നിയോ എന്ന് ചോദിച്ചപ്പോഴാണ് ആ രഹസ്യം അലീന പറഞ്ഞത്. ആരും ഇതൊരു തെറ്റ് ആയി എടുക്കേണ്ട, തമാശയാണ് എന്ന് മുൻകൂർ ജാമ്യം എടുത്ത ശേഷമാണ് അലീന പറഞ്ഞത്. കല്യാണ തിരക്കുകൾ എല്ലാം കഴിഞ്ഞ് നാലാം ദിവസം രോഹിത്തിന് ഒപ്പം കിടക്കുന്ന സമയത്ത് ആണ് അമ്മയുടെ

ഫോൺ കോൾ വന്നത്. ‘യ്യോ അമ്മ വിളിക്കുന്നു’ എന്ന് പറഞ്ഞ് ഞാൻ ഒന്ന് ഞെട്ടി. അതിനെന്താ കുഴപ്പം എന്ന രീതിയിൽ രോഹിത്ത് നോക്കി.. ഹാ… ഹൊ.. അതേ എന്നായിരുന്നു അലീനയുടെ പ്രതികരണം.
ബിസിനസ് ഓട്ടോ മൊബൈൽസ്, ഫ്രഡ്സിനൊപ്പം സമയം ചെലവഴിയ്ക്കുന്നത് അത്തരം കാര്യങ്ങളിലാണ് രോഹിത്തിന് കൂടുതൽ കംഫർട്ട്. പാട്ട് പാടാറുണ്ട്. ഇത് കേൾക്കുമ്പോൾ രോഹിത്തിന്റെ അച്ഛനും അമ്മയും ഞെട്ടും, പക്ഷെ സത്യത്തിൽ രോഹിത്ത് എനിക്ക് വേണ്ടി പാടി തരാറുണ്ട്. അത്യാവശ്യം നന്നായി പാടും എന്ന് അലീന പറയുന്നുണ്ട്.
കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയുടെ ചർച്ച നടക്കുന്ന സമയത്ത്, എന്റെ സിനിമയിൽ നീ അഭിനയിക്കും എന്ന് നാദിർഷ ഇക്ക പറഞ്ഞിരുന്നു. പ്രയാഗ മാർട്ടിൻ ചെയ്ത റോൾ എനിക്ക് ആണ് ആദ്യം വന്നത്. ഞാൻ നോ പറഞ്ഞു. പക്ഷെ അതേ സിനിമ ഇപ്പോൾ തമിഴിൽ ചെയ്യുമ്പോൾ സ്വാസിക ചെയ്ത റോളിൽ അലീന അഭിനയിച്ചിട്ടുണ്ടത്രെ. സിനിമ റിലീസ് ആയിട്ടില്ല.