ബിഫോർ ദി ബിഗിനിംഗിങ് എന്ന ഓൺലൈൻ സീരീസിലൂടെ നയൻ‌താര ഡിജിറ്റൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്തയാണ് ഏവരുടെയും ചർച്ച. എന്നാൽ ഇപ്പോൾ ബാഹുബലിയിലെ ഏറ്റവും ശക്തമായശിവകാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രമ്യ കൃഷ്ണ അല്ല പുതിയ വെബ്സീരീസ് ശിവകാമി അവതരിപ്പിക്കുന്നത് എന്ന വാർത്തയാണ് ഏവരെയും ഞെട്ടിക്കുന്നത്. നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്യാൻ പോകുന്ന വെബ്സീരീസ് നയന്താരയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

ഒൻപത് എപ്പിസോഡുകൾ മാത്രമുള്ള ഒരു മിനി സീരീസ് ആയിരിക്കും ബാഹുബലി ബിഫോർ ദി ബിഗിനിംഗ്. സിനിമയിലെ കേന്ദ്രകഥാപാത്രമായിരുന്ന ശിവഗാമി എന്ന കഥാപാത്രത്തെ രമ്യ കൃഷ്ണന് പകരം ഗോദ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ വാമിക ഗബ്ബി അവതരിപ്പിക്കും. എസ്എസ് രാജമൗലിയും അർക്ക മീഡിയ വർക്ക്സും ചേർന്ന് നിർമ്മിക്കുന്ന ഈ പരമ്പരയെ ദേവ കട്ടയും പ്രവീൺ സത്തരുവും സംവിധാനം ചെയ്യും.

ഇത് നയൻ‌താരയുടെ ആദ്യത്തെ OTT സീരീസ് ആയിരിക്കും. അമ്മൻ ദേവിയായി അഭിനയിച്ച ‘മൂക്കുത്തി അമ്മൻ’ എന്ന ഒ.ടി.ടി ചിത്രത്തിലാണ് നയൻ‌താരയെ ആരാധകർ ഒടുവിൽ കണ്ടത് , ഇതാദ്യമായാണ് അവർ നേരിട്ട് ഒ.ടി.ടി പ്ലാറ്റ്ഫോമിനായി വർക്ക് ചെയ്യുന്നത്. സെപ്റ്റംബർ പകുതിയോടെ സീരീസ് ഷൂട്ടിംഗ് ആരംഭിക്കുകയും മുഴുവൻ അഭിനേതാക്കളും ഉടൻ പ്രഖ്യാപിക്കുകയും ചെയ്യും.