

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. യാതൊരു വിധത്തിലുള്ള സിനിമ പാരമ്പര്യവും ഇല്ലാതെ ആണ് താരം സിനിമയിലെത്തിയത്. അതുകൊണ്ട് തന്നെ മലയാളികൾക്ക് ഈ കാലത്ത് ഒരു പ്രത്യേക ഇഷ്ടം ഉണ്ട് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഒന്നും തന്നെ ഉണ്ടാവില്ല. എന്നാൽ നടിയുടെ വിവാഹം എന്നാണ് ആരാധകർ പലപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യം. ഇപ്പോൾ നടിയുടെ ഭർത്താവായി ഒരു പ്രമുഖ സംവിധായകൻ എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.


ജൂഡ് ആന്തണി ജോസഫ് ആണ് നടിയുടെ ഭർത്താവായി എത്തുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു പ്രമുഖ മാധ്യമം ആണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. അവർ വാർത്ത നൽകിയതിന് താഴെ നിരവധി ആളുകൾ ആയിരുന്നു ഇരുവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ പലരും വാർത്ത വായിച്ചുനോക്കിയില്ല എന്നതാണ് സത്യം. ഇവർ മനപ്പൂർവം തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വാർത്തയുടെ തലക്കെട്ട് ട്വിസ്റ്റ് ചെയ്തു നൽകിയതാണ്. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു കൺഫ്യൂഷൻ ഉണ്ടായത്.
ഇരുവരും ഭാര്യയും ഭർത്താവും ആവാൻ പോകുന്നത് യഥാർത്ഥ ജീവിതത്തിലല്ല. മറിച്ച് ഒരു സിനിമയിലാണ് ഇരുവരും ഭാര്യഭർത്താക്കന്മാർ ആയി അഭിനയിക്കുന്നത്. അൻ്റോണിയോ



മോഷൻ പിക്ചേഴ്സ്, ക്ലോസ് ഷോട്ട് എൻ്റർടൈന്മെൻ്റ് എന്നിവയുടെ ബാനറിൽ ദേസ്വിൻ പ്രേമം ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അനുശ്രീ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രത്തിൽ അനുശ്രീയുടെ ഭർത്താവ് ആയി എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ



ഉറ്റുനോക്കുന്ന ചിത്രങ്ങളിൽ ഒന്നുകൂടി ആയി മാറിയിരിക്കുകയാണ് ഇപ്പോൾ ഇത് ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന രണ്ട് വ്യക്തികളുടെ ജീവിതത്തിലൂടെ ആണ് ഈ ചിത്രം കഥ പറയുന്നത്. സിത്താര എന്ന കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിക്കുന്നത്. അതേസമയം ശിവ എന്ന കഥാപാത്രത്തെ ആണ് സനൽ അമൻ എന്ന കലാകാരൻ അവതരിപ്പിക്കുന്നത്. കൊച്ചിയിലും തമിഴ്നാട്ടിലെ പ്രദേശങ്ങളിലും ആയിട്ടാണ് സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്. ഓൺലൈൻ ആയിട്ട് ആയിരിക്കും സിനിമയുടെ റിലീസ്. എന്നാൽ ഏത് പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന കാര്യം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.