ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു മത്സരാര്‍ത്ഥിയാണ് ദില്‍ഷ പ്രസന്നന്‍. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ദില്‍ഷ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സീരിയലിലേക്ക് താരം എത്തിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലേക്കും . ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ആദ്യ വനിത ക്യാപ്റ്റന്‍ പദവിയും ദില്‍ഷ സ്വന്തമാക്കി.
ഇതിനിടെ ദില്‍ഷയോട് ബിഗ് ബോസ് വീട്ടില്‍ വച്ച് ചിലര്‍ക്ക് പ്രണയം തോന്നിയിരുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ പ്രണയം എന്നൊരു സംഭവം ഉണ്ടായിട്ടില്ല എന്ന് പറയുകയാണ് ദില്‍ഷ ഇപ്പോള്‍. കല്യാണം

കഴിക്കാന്‍ താല്പര്യം ഇല്ലാഞ്ഞിട്ടോ , ആണ്‍കുട്ടികളെ ഇഷ്ടമില്ലാഞ്ഞിട്ടോ അല്ല, പ്രണയിക്കാന്‍ പേടിയായിരുന്നു എന്ന് താരം പറയുന്നു.
തന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച ഒരാളെ കുറിച്ചും ബിഗ് ബോസ് വീട്ടില്‍ വെച്ച് ദില്‍ഷ പറഞ്ഞു. താന്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിന് താഴെ ഒരു കുടുംബം ഉണ്ടായിരുന്നു, ആ വീട്ടില്‍ അവരുടെ ഒരു കസിന്‍ പഠിക്കാന്‍ വേണ്ടി വന്നു. ഒരു ദിവസം തന്നെ അയാള്‍ കണ്ടു ഇഷ്ടപ്പെട്ടു. പിന്നീട് തന്നെ കാണാന്‍ വേണ്ടി ബാല്‍ക്കണിയില്‍ വന്നിരിക്കും.

മഴയത്തും വെയിലത്തും എല്ലാം അവിടെ തന്നെ ഉണ്ടാവും പറഞ്ഞു. തന്റെ പിറന്നാള്‍ദിനത്തില്‍ ഒരു ബോക്‌സ് നിറയെ തനിക്ക് ഇഷ്ടമുള്ള സാധനങ്ങളെല്ലാം തന്റെ വീടിന്റെ മുന്നില്‍ കൊണ്ട് വെച്ചു അയാള്‍ എന്നാല്‍ തനിക്ക് തിരിച്ച് പ്രണയമില്ലെന്ന് ആള്‍ക്ക് മനസ്സിലായി. ഒരിക്കല്‍ വീട്ടില്‍ വന്നു വിവാഹ ആലോചന നടത്തി. അവള്‍ പഠിച്ചു കഴിഞ്ഞാല്‍ അവള്‍ക്ക് എപ്പോഴാണോ തോന്നുന്നത് അപ്പോള്‍ മാത്രമേ കല്യാണം ഉണ്ടാവു എന്ന് വീട്ടുകാര്‍ മറുപടി കൊടുത്തു. അതേസമയം ആ ചേട്ടന് ഇപ്പോഴും തന്നെ ഇഷ്ടമാണെന്നും ദില്‍ഷ പറഞ്ഞു.